ആവേശമായി ഷാർജ ഒട്ടകയോട്ട മത്സരം
text_fieldsഓട്ടമത്സരത്തിൽ പങ്കെടുത്ത ഒട്ടകങ്ങൾ
ഷാർജ: യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന ഒട്ടകയോട്ട മത്സരം ആവേശമായി. എമിറേറ്റിലെ അൽ ദൈദ് കാമൽ റേസ് ട്രാക്കിൽ ശനിയാഴ്ച രാവിലെ നടന്ന മത്സരത്തിൽ 18 ഹീറ്റ്സുകളിലായി പ്രാദേശിക ഗോത്ര വിഭാഗങ്ങളിൽ നിന്നുള്ള 1000 ഒട്ടകങ്ങൾ പങ്കെടുത്തു. ഇതിൽ അൽദൈദിൽ നിന്നുള്ള എട്ട് പെൺ ഒട്ടകങ്ങളും ഓപൺ വിഭാഗത്തിൽ ആറ് ഒട്ടകങ്ങളും സൗബ് ക്ലാസ് വിഭാഗത്തിൽ നാല് ഒട്ടകങ്ങളും ഉൾപ്പെടും. 1500 മീറ്റർ ദൂരത്തിലുള്ള ട്രാക്കിലായിരുന്നു മത്സരം. ആദ്യ ഹീറ്റ്സിൽ ഓടിയ സ്തതി മുസ്ബഹ് മെസ്ഹർ അജ്തബി എന്നയാളുടെ ഉടമസ്ഥതയിലുള്ള അൽ ഷഹാനിയ ഒട്ടകത്തിനാണ് ഒന്നാം സ്ഥാനം. മുഹമ്മദ് ഖൽഫാൻ അൽ അമീരി അൽ കെത്ബിയുടെ ഉടമസ്ഥതയിലുള്ള സയ്യാഫ് എന്ന ഒട്ടകത്തിനാണ് രണ്ടാം സ്ഥാനം. ഒട്ടകയോട്ട മത്സരവുമായി ബന്ധപ്പെട്ട് ഷാർജയിൽ വളർന്നുവരുന്ന ആവേശവും ജിജ്ഞാസയും ഉയർത്തിക്കാട്ടുകയും പരമ്പരാഗത കായിക ഇനമെന്ന രീതിയിൽ ഇതിനെ പിന്തുണക്കുകയുമാണ് ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.