Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേശീയ...

ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിൽ വനിതകൾക്ക് നൈപുണ്യ പരിശീലനം

text_fields
bookmark_border
ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിൽ വനിതകൾക്ക് നൈപുണ്യ പരിശീലനം
cancel

കേന്ദ്ര സർക്കാറിന് കീഴിൽ തിരുവനന്തപുരം കഴക്കൂട്ടത്തുള്ള നാഷനൽ സ്കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിമൻ 2025 സെപ്റ്റംബറിലാരംഭിക്കുന്ന വിവിധ ട്രേഡുകളിൽ പ്രവേശനത്തിന് ജൂൺ 16 വരെ അപേക്ഷ സ്വീകരിക്കും. പ്രവേശനവിജ്ഞാപനവും ഓൺലൈൻ അപേക്ഷാഫോറവും https://nstiwtrivandrum.dgt.gov.in/ൽ ലഭ്യമാണ്. ട്യൂഷൻ ഫീസില്ല. ഹോസ്റ്റൽ സൗകര്യമുണ്ട്.

  • ട്രേഡ്, യോഗ്യത, കാലാവധി, സീറ്റുകൾ എന്ന ക്രമത്തിൽ ചുവടെ:
  • ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻ: എസ്.എസ്.എൽ.സി/തത്തുല്യം, രണ്ടുവർഷം, 24
  • കമ്പ്യൂട്ടർ ഓപറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (സി.ഒ.പി.എ): എസ്.എസ്.എൽ.സി/തത്തുല്യം, ഒരുവർഷം, 48
  • ഡി.ടി.പി ഓപറേറ്റർ: എസ്.എസ്.എൽ.സി/തത്തുല്യം, ഒരുവർഷം, 24
  • ഡ്രസ്മേക്കിങ്: എട്ടാംക്ലാസ് പാസായിരിക്കണം. ഒരുവർഷം, 20
  • സെക്രട്ടേറിയൽ പ്രാക്ടീസ് (ഇംഗ്ലീഷ്): എസ്.എസ്.എൽ.സി/തത്തുല്യം, ഒരുവർഷം, 24
  • ഇന്റർനെറ്റ് ഓഫ് തിങ്സ് ടെക്നീഷ്യൻ (സ്മാർട്സിറ്റി): എസ്.എസ്.എൽ.സി/തത്തുല്യം, ഒരുവർഷം 24
  • ആഡിറ്റീവ് മാനുഫാക്ചറിങ് ടെക്നീഷ്യൻ (ത്രീഡി പ്രിന്റിങ്): എസ്.എസ്.എൽ.സി/തത്തുല്യം, ഒരുവർഷം, 20
  • ടെക്നീഷ്യൻ ഇലക്ട്രോണിക്സ് സിസ്റ്റം ഡിസൈൻ ആൻഡ് റിപ്പയർ: എസ്.എസ്.എൽ.സി/തത്തുല്യം, രണ്ടു വർഷം, 24
  • ഇൻഫർമേഷൻ ടെക്നോളജി, എസ്.എസ്.എൽ.സി/തത്തുല്യം, രണ്ടുവർഷം, 24

അപേക്ഷകർക്ക് അക്കാദമിക് സെഷൻ തുടങ്ങുന്ന ആദ്യദിവസം 14 വയസ്സ് തികഞ്ഞിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. മെഡിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം. വെബ്സൈറ്റിൽനിന്ന് അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകൾ സഹിതം സമർപ്പിക്കാം.

രജിസ്ട്രേഷൻ ഫീസ് 50 രൂപ. (എസ്.സി/എസ്.ടി വിഭാഗത്തിന് രജിസ്ട്രേഷൻ ഫീസില്ല). അഡ്മിഷൻ ഫീസ് 100 രൂപ (എസ്.സി/എസ്.ടി 25 രൂപ), ജിംഖാന ഫീസ് 100 രൂപ, (എസ്.സി/എസ്.ടി വിഭാഗത്തിന് ഇല്ല). കോഷൻമണി (തിരികെ ലഭിക്കും). 250 രൂപ. വെബ്സൈറ്റിലുള്ള വിജ്ഞാപനത്തിലെ നിർദേശങ്ങൾ പാലിച്ചുവേണം അപേക്ഷിക്കാൻ.

യോഗ്യതാ പരീക്ഷയുടെ മാർക്കിന്റെ മെറിറ്റ് അടിസ്ഥാനത്തിൽ കേന്ദ്ര സംവരണ ചട്ടങ്ങൾക്ക് വിധേയമായിട്ടാണ് പ്രവേശനം. മികച്ച സൗകര്യങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടിലുണ്ട്. വിജയകരമായി പഠനപരിശീലനങ്ങൾ പൂർത്തിയാക്കുന്നവർക്ക് നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national instituteskill trainingKerala NewsLatest News
News Summary - Skill training for women at the National Institute
Next Story