വരും ദിവസങ്ങളിൽ ബംഗളൂരുവില്‍ തുടര്‍ച്ചയായ മഴക്ക് സാധ്യത
text_fieldsബംഗളൂരു: ബംഗളൂരുവിലും കർണാടകയുടെ തെക്കൻ ഉൾപ്രദേശങ്ങളിലും തുടര്‍ച്ചയായ മഴക്ക് സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെയും (ഐ.എം.ഡി) കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രത്തിന്റെയും (കെ.എസ്.എന്‍.ഡി.എം.സി) പ്രവചനം. ബംഗളൂരുവിൽ ശക്തമായ മഴ, കാറ്റ്, മൂടൽ മഞ്ഞ് എന്നിവയും പ്രതീക്ഷിക്കാം. കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ കണക്കനുസരിച്ച് വെള്ളിയാഴ്ചവരെ ബംഗളൂരുവിലും പരിസര പ്രദേശങ്ങളിലും മിതമായ മഴക്കും മണിക്കൂറില്‍ 30-50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പകല്‍ സമയം താപനില 29-30 ഡിഗ്രി സെല്‍ഷ്യസും രാത്രി കാലങ്ങളില്‍ 20-21 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി.
ബംഗളൂരുവിൽ തീവ്രമഴ ഉണ്ടാവില്ലെന്നും ആകാശം മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമിറക്കിയ ബുള്ളറ്റിനിൽ പറയുന്നു. ജൂലൈ 16 മുതല്‍ ഒറ്റപ്പെട്ടതോ കനത്തതോ ആയ മഴക്കുസാധ്യതയുണ്ടെന്നും മലനാട്, തീര ദേശ ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ മിതമായതോ വ്യാപകമായതോ ആയ മഴ പ്രതീക്ഷിക്കുന്നതായും കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗളൂരുവിലെ ഉള്‍പ്രദേശങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയും ശക്തമായ കാറ്റും ലഭിക്കും. കര്‍ണാടകയുടെ തീരപ്രദേശങ്ങളിലും തെക്കന്‍ പ്രവിശ്യകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.