കാൽപന്ത് കളിയുടെ ആവേശമുയർത്താൻ ഫയർസ്റ്റോംമേഴ്സ് പ്രീമിയർ ലീഗ് 2.0
text_fieldsബംഗളൂരു: ഹൊരമാവ്-കൽക്കരെ മേഖലയിലെ ഫുട്ബാൾ പ്രേമികൾക്ക് ആവേശം പകരാൻ ഫയർസ്റ്റോംമേഴ്സ് പ്രീമിയർ ലീഗ് 2.0 ജൂലൈ 19ന് തുടക്കം കുറിക്കും. 15 വർഷത്തിലേറെയായി ബംഗളൂരു നഗരത്തിൽ ഫുട്ബാളിന്റെ ആവേശം നിലനിർത്തുന്ന മലയാളി കൂട്ടായ്മ രൂപവത്കരിച്ച ഫയർസ്റ്റോംമേഴ്സ് ഫുട്ബോൾ ക്ലബാണ് സംഘാടകർ. ഈ വർഷം അഞ്ച് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.
ഓരോ ടീമിലും പത്ത് കളിക്കാരെ വീതം ഉൾപ്പെടുത്തിയിട്ടുണ്ട്. ജൂൺ 29ന് നടന്ന ലേലം വഴിയാണ് അമ്പതോളം വരുന്ന താരങ്ങളെ ടീമിലേക്ക് തിരഞ്ഞെടുത്തത്. 20 ലീഗ് മത്സരങ്ങളാണുണ്ടാകുക. എല്ലാ ശനി, ഞായർ ദിവസങ്ങളിലും രാവിലെ ആറു മുതൽ എട്ടു വരെ, ദിവസേന രണ്ട് മത്സരങ്ങൾ വീതമാണ് നടക്കുക.
ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ തമ്മിൽ ആഗസ്റ്റ് 23ന് ബിർള ഓപൺ മൈൻഡ്സ് ഇന്റർനാഷനൽ സ്കൂൾ ഗ്രൗണ്ട് ടർഫിൽ വെച്ച് ഫൈനൽ നടക്കും. മത്സരത്തിനു ശേഷം പ്രശസ്ത ഗായകൻ കൃഷ്ണനുണ്ണിയും സംഘവും അവതരിപ്പിക്കുന്ന സംഗീതപരിപാടിയും കലാപരിപാടികളും നടക്കും.ജിതിൻ, നിജിൽ, റിജേഷ്, കിരൺ, വിശാഖ്, പ്രദീഷ്, രഞ്ജിത്ത് തുടങ്ങിയവർ ഫുട്ബാൾ ലീഗിന് നേതൃത്വം നൽകും. ഫോൺ: 7353549555.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.