ശാസ്ത്രസാഹിത്യ വേദി കഥവായനയും സംവാദവും
text_fieldsശാസ്ത്ര സാഹിത്യ വേദി സംഘടിപ്പിച്ച കഥവായന ചടങ്ങിൽനിന്ന്
ബംഗളൂരു: ടി.പി. വേണുഗോപാലന്റെ തായ് പരദേവത എന്ന കഥയുടെ വായനയും സംവാദവും ശാസ്ത്ര സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്നു. യോഗത്തിൽ പ്രസിഡൻറ് കെ.ജി. ഇന്ദിര അധ്യക്ഷത വഹിച്ചു. കഥവായന എഴുത്തുകാരി ലാലി രംഗനാഥ് ഉദ്ഘാടനം ചെയ്തു. ടി.ഐ. ഭരതൻ, തങ്കമ്മ സുകുമാരൻ, ഷീജ റെനീഷ്, സംഗീത ശരത്, അനിത മധു എന്നിവർ പങ്കെടുത്തു.
അനുഷ്ഠാനം, അത്യാധുനിക സാങ്കേതികവിദ്യ, കല്പന എന്നിങ്ങനെ വ്യത്യസ്തങ്ങളായ ധാരകളെ സമർഥമായി സമന്വയിപ്പിക്കുന്ന സവിശേഷമായ രചനാരീതിയാണ് ടി.പി. വേണുഗോപാലന്റെ ‘തായ് പരദേവത’ അനുഭവവേദ്യമാക്കുന്നതെന്ന് കഥയെ അപഗ്രഥിച്ചുകൊണ്ടു സംസാരിച്ച മാധ്യമ-സാംസ്കാരിക പ്രവർത്തകൻ ബി.എസ്. ഉണ്ണികൃഷ്ണൻ പറഞ്ഞു.
ആഴത്തിൽ വേരോടിയ ജാതി-വംശീയ ചിന്തകളാൽ രോഗാതുരമായ ഒരു സമൂഹത്തിന് അടിയന്തര ചികിത്സയാണ് വേണ്ടതെന്നുമുള്ള സന്ദേശമാണ് ഈ കഥ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സമൂഹം തലമുറകളായി ജാതീയമായി ശ്രേണീബദ്ധമായി വിഭജിക്കപ്പെട്ടതിന്റെ ദുരന്തങ്ങളിലേക്ക് ഈ കഥ വിരൽ ചൂണ്ടുന്നുവെന്ന് തുടർന്ന് സംസാരിച്ച എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ.ആർ. കിഷോർ അഭിപ്രായപ്പെട്ടു.
കേരളസമാജം മുൻ സെക്രട്ടറി ടി.എം. ശ്രീധരൻ, ദൂരവാണി കേരളസമാജം സെക്രട്ടറി ഡെന്നീസ് പോൾ, ചന്ദ്രശേഖരൻ നായർ, ഗീതാ നാരായണൻ, ആർ.വി. പിള്ള, സി. കുഞ്ഞപ്പൻ, പി.പി. പ്രദീപ് എന്നിവർ സംസാരിച്ചു. പ്രതിഭ പ്രദീപ്, കൃഷ്ണമ്മ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ടി.വി. പ്രതീഷ് ആമുഖവും സെക്രട്ടറി പൊന്നമ്മ ദാസ് സ്വാഗതവും വൈസ് പ്രസിഡന്റ് കെ.ബി. ഹുസൈൻ നന്ദിയും നിർവഹിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.