വിവിധ തണ്ണിമത്തൻ ഇനങ്ങൾ

ശോണിമ
ഉള്ളിൽ നല്ല കടുംചുവപ്പ് നിറം, കറുത്ത വിത്തുകൾ. മധുരം വളരെ കൂടുതലാണ്. ഒരു തണ്ണിമത്തൻ 3 മുതൽ 4 കിലോ വരെ തൂക്കം
സ്വർണ്ണ
ഇന്ത്യയിൽ തന്നെ ആദ്യമായി പൊതുമേഖലയിൽ വികസിപ്പിച്ചെടുത്ത ഇനം. പുറംതോട് പച്ചനിറം, മഞ്ഞക്കാമ്പുള്ള തണ്ണിമത്തൻ
ഷുഗർ ബേബി
ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഒരു ജനപ്രിയ ഇനം. കടും പച്ചയോ നീലകലർന്ന കറുപ്പോ നിറത്തിലുള്ള പുറംതോട്. നല്ല ചുവപ്പ് കാമ്പും ചെറിയ വിത്തുകളും
അർക്ക ജ്യോതി
ബാംഗ്ലൂരിലെ ഐ.ഐ.എച്ച്.ആർ വികസിപ്പിച്ചെടുത്ത ഇനം. ഇളം പച്ചനിറത്തിലുള്ള പുറംതോടിൽ കടും പച്ച വരകൾ. ഉള്ളിൽ നല്ല ചുവപ്പ് നിറം
Explore