പ്ലസ്ടു കൊമേഴ്‌സ് കഴിഞ്ഞാൽ ഇനി എന്ത്? മികച്ച കരിയർ ഓപ്ഷനുകൾ

ചാർട്ടേഡ് അക്കൗണ്ടന്റ്
അക്കൗണ്ടിങ്, ഓഡിറ്റിങ്, ടാക്സേഷൻ, ഫിനാൻസ് തുടങ്ങിയ മേഖലകളിൽ മികച്ച കരിയറും ഉയർന്ന ശമ്പളവും നേടാൻ സഹായിക്കുന്ന കോഴ്‌സാണ് സി.എ
കമ്പനി സെക്രട്ടറി
കമ്പനികളുടെ നിയമപരമായ കാര്യങ്ങൾ, കോർപറേറ്റ് ഗവർണൻസ്, റെഗുലേറ്ററി എന്നിവ കൈകാര്യം ചെയ്യുന്ന പ്രഫഷനലാണ് സി.എസ്
കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടന്റ്
വരവ് -ചെലവ്, ബജറ്റിങ്, സാമ്പത്തിക ആസൂത്രണം, ബിസിനസ് തീരുമാനങ്ങൾ എന്നിവയിൽ വിദഗ്ധരാകാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം
ബി.കോം
ബാങ്കിങ്, ഫിനാൻസ്, ഇൻഷുറൻസ്, അക്കൗണ്ടിങ് തുടങ്ങിയ മേഖലകളിലേക്ക് പ്രവേശിക്കാനും എം.ബി.എ, എംകോം തുടങ്ങിയ ഉന്നത പഠനത്തിന് സഹായിക്കുന്ന ബിരുദം
ബി.ബി.എ
മാനേജ്മെന്റ്, മാർക്കറ്റിങ്, ഹ്യൂമൻ റിസോഴ്സ്, സംരംഭകത്വം തുടങ്ങിയ മേഖലകളിൽ കരിയർ ലക്ഷ്യമിടുന്നവർക്ക് അനുയോജ്യം
ഡിജിറ്റൽ മാർക്കറ്റിങ്
സോഷ്യൽ മീഡിയ, കണ്ടന്റ് മാർക്കറ്റിങ്, ഓൺലൈൻ പരസ്യം തുടങ്ങിയ വേഗത്തിൽ വളരുന്ന ഡിജിറ്റൽ മേഖലയിലേക്ക് പ്രവേശിക്കാം
ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് & ഫിനാൻഷ്യൽ അനലിസ്റ്റ്
ഓഹരി വിപണി, ഇൻവെസ്റ്റ്മെന്റ്, വെൽത്ത് മാനേജ്മെന്റ്, ഫിനാൻഷ്യൽ കൺസൾട്ടിങ് തുടങ്ങിയ മേഖലകളിൽ മികച്ച അവസരങ്ങൾ ലഭ്യമാകും
നിയമ പഠനം (BCom LLB / BBA LLB)
കൊമേഴ്‌സിനൊപ്പം നിയമ പഠനവും പൂർത്തിയാക്കി കോർപറേറ്റ് ലോ, ടാക്സ് ലോ, ലീഗൽ കൺസൾട്ടിങ് തുടങ്ങിയ മേഖലകളിൽ കരിയർ വളർത്താം
സംരംഭകത്വം
സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച വഴിയാണ് Entrepreneurship
Explore