മണിക്കൂറുകളല്ല, ശ്രദ്ധയാണ് പ്രധാനം
രാവിലെയായാലും രാത്രിയായാലും മണിക്കൂറുകളോളം ഉറക്കം കളഞ്ഞ് പുസ്തകത്തിന് മുമ്പിൽ ഇരുന്നിട്ട് കാര്യമില്ല. പുസ്തകത്തിന് മുമ്പിൽ ഇരിക്കുമ്പോൾ പൂർണ ശ്രദ്ധയോടെ പഠിക്കാൻ കഴിയണം. സ്വന്തം ശരീരത്തിന് അനുയോജ്യമായ പഠനം രാത്രിയാണോ രാവിലെയാണോ എന്ന് കണ്ടെത്തണം. രാത്രിയാണോ രാവിലെയാണോ എന്നതിലുപരി നിങ്ങൾക്ക് ഏറ്റവും കൂടുതൽ ശ്രദ്ധയും ഉന്മേഷവും ലഭിക്കുന്ന സമയം കണ്ടെത്തുക. എന്നാൽ പഠനത്തിനായി ഉറക്കം സ്ഥിരമായി കുറക്കുന്നത് ഒഴിവാക്കുക