കേക്ക് നിങ്ങളുടെ സ്വഭാവം പറ‍യും!

കേക്കുകൾ ഇഷ്ടമില്ലാത്തവർ കുറവാണ്. ഓരോരുത്തർക്കും പ്രിയപ്പെട്ട കേക്കുകളുണ്ട്. എല്ലാ ആഘോഷത്തിനും കേക്ക് മുൻപന്തിയിലുണ്ട്
നിങ്ങളുടെ പ്രിയപ്പെട്ട കേക്ക് തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ വ്യക്തിത്വത്തെ ആശ്രയിച്ചിരിക്കുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? കേക്കുകളും സ്വാഭാവ സവിശേഷതകളും...
ചോക്ലേറ്റ് കേക്ക്
ചോക്ലേറ്റ് കേക്ക് ഇഷ്ടപ്പെടുന്നവർ സന്തോഷമുള്ളവരും സ്നേഹനിധിയുമായ വ്യക്തിയാണ്. പോസിറ്റീവ് വൈബായിരിക്കും ഇവരോട് സംസാരിക്കുമ്പോൾ കിട്ടുന്നത്
വൈറ്റ് ഫോറസ്റ്റ് കേക്ക്
വൈറ്റ് ഫോറസ്റ്റ് കേക്കുകൾ കഴിക്കുന്നവർ ഉത്കണ്ഠയും സമ്മർദവും ശമിപ്പിക്കാൻ വഴികൾ അന്വേഷിക്കുന്നവരാകാം. ഇവർ പൊതുവെ ശാന്തരും ഉന്മേഷദായകരുമായിരിക്കും
ബ്ലാക്ക് ഫോറസ്റ്റ് കേക്ക്
ബ്ലാക്ക് ഫോറസ്റ്റ് കേക്ക് കഴിക്കുന്നവർ ധൈര്യശാലികളും പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാനും ഇഷ്ടപ്പെടുന്നവരുമാണ്. ദീർഘയാത്രകൾ നടത്താനും ഇവർ താൽപര്യം കാണിക്കുന്നു
സ്ട്രോബെറി കേക്ക്
ഇവർ പൊതുവെ ഊർജ്ജസ്വലരും മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നവരുമായിരിക്കും. മറ്റുള്ളവരെ സഹായിക്കുന്നതിൽ ഇവർ ആനന്ദം കണ്ടെത്തുന്നു
വാനില കേക്ക്
ലാളിത്യത്തിന് പ്രാധാന്യം നൽകുന്നവരാണ് വാനില കേക്ക് ഇഷ്ടപ്പെടുന്നവർ. ഇവർ സൗമ്യരും, ദയയുള്ളവരുമാണ്. ചിന്താപൂർവ്വവും ധീരവുമായ തീരുമാനങ്ങൾ എടുക്കാൻ പ്രവണത കാണിക്കുന്നവരാണ്
ഫ്രൂട്ട് കേക്ക്
പുതിയ കാര്യങ്ങൾ പരീക്ഷിക്കുന്നതും ജീവിതത്തിൽ സാഹസികതകൾ ഇഷ്ടപ്പെടുന്നവരുമാണ് ഇവർ. സർഗ്ഗാത്മകരും, ഉയർന്ന പ്രചോദനം ഉള്ളവരുമാണ് ഇവർ
ചീസ് കേക്ക്
പുരാതന ഗ്രീസിലാണ് ചീസ് കേക്കിന്‍റെ ഉത്ഭവം. ചീസ് കേക്ക് ഇഷ്ടപ്പെടുന്നവർ സാഹസികതയോട് താൽപര്യമുള്ളവരായിരിക്കും. എപ്പോഴും ഊർജ്ജസ്വലരായ ഇവർ കഥകൾ പറയാൻ ഇഷ്ടപ്പെടുന്നു
Explore