വേനൽച്ചൂടിൽ തണുപ്പ് നിലനിർത്താനുള്ള വഴികൾ

വേനൽച്ചൂടിൽ വീടിനുള്ളിലും പൊള്ളുന്നുണ്ടോ? വലിയ ചെലവില്ലാതെ വീടിനുള്ളിൽ തണുപ്പ് നിലനിർത്താൻ ചെയ്യാം ഈ കാര്യങ്ങൾ.
ജനലുകളും കർട്ടനുകളും ശ്രദ്ധിക്കാം
വെയിൽ കൂടുതലുള്ള സമയത്ത് ജനലുകൾ അടച്ചിടാം, രാവിലെ നേരത്തെയും വൈകീട്ടും ജനലുകൾ തുറന്നിടാം, സൂര്യപ്രകാശം തടയുന്ന കട്ടിയുള്ള കർട്ടനുകൾ ഉപയോഗിക്കാം, ഇളം നിറത്തിലുള്ള കർട്ടനുകൾ തിരഞ്ഞെടുക്കാം.
മേൽക്കൂരയിലെ ചൂട് കുറക്കാം
ടെറസിൽ ചൂട് പ്രതിഫലിപ്പിക്കുന്ന വൈറ്റ് റൂഫ് കോട്ടിങ് നൽകാം, അനുയോജ്യമായ വാട്ടർപ്രൂഫിങ് ഉറപ്പാക്കാം, ടെറസ് ഗാർഡൻ ഒരുക്കുന്നതും പരിഗണിക്കാം, ചെടികൾ നടുമ്പോൾ കെട്ടിടത്തിന്റെ ഭാരം താങ്ങാനുള്ള ശേഷി പരിശോധിക്കണം.
വീടിന് ചുറ്റും പച്ചപ്പ് ഒരുക്കാം
വീടിന്റെ പടിഞ്ഞാറ്, തെക്ക് ഭാഗങ്ങളിൽ തണൽമരങ്ങൾ നടാം. ചുമരുകളിലും ജനലുകളിലും നേരിട്ട് വെയിൽ പതിക്കുന്നത് കുറക്കാം. അനുയോജ്യമായ ചെടികൾ ഉപയോഗിച്ച് പച്ചപ്പ് വർധിപ്പിക്കാം. മരങ്ങളുടെ വേരുകൾ കെട്ടിടത്തിന് ഭീഷണിയാകാതിരിക്കാൻ ശ്രദ്ധിക്കണം.
വായുസഞ്ചാരം ഉറപ്പാക്കാം
വീടിന്റെ എതിർവശങ്ങളിലുള്ള ജനലുകൾ ക്രമീകരിക്കാം, ചൂടുവായു പുറത്തേക്ക് പോകാൻ സൗകര്യമൊരുക്കാം, ജനലുകൾക്ക് പുറത്ത് സൺഷേഡുകളും ചജ്ജകളും സ്ഥാപിക്കാം, നിർമാണസമയത്തുതന്നെ വായുസഞ്ചാരത്തിന് പ്രാധാന്യം നൽകാം.
ചെറിയ മാറ്റങ്ങൾ, വലിയ ആശ്വാസം!
എയർ കണ്ടീഷണറുകളെ ആശ്രയിക്കാതെ വീടിന്റെ നിർമാണരീതി, മേൽക്കൂര, ജനലുകൾ, ചെടികൾ, വായുസഞ്ചാരം എന്നിവയിൽ ശ്രദ്ധിക്കാം. വീടിന്റെ സാഹചര്യത്തിന് അനുയോജ്യമായ മാറ്റങ്ങൾ നടപ്പാക്കിയാൽ വേനൽച്ചൂടിന്റെ കാഠിന്യം ഒരു പരിധിവരെ കുറക്കാം.
Explore