വേനലിൽ വീടിനെ 'കൂൾ' ആക്കാം

വേനൽക്കാലത്ത് വീടിനുള്ളിലെ ചൂട് പുറത്തുള്ളതിനേക്കാൾ അസഹനീയമായി തോന്നാറുണ്ട്. പ്രത്യേകിച്ച് കോൺക്രീറ്റ് മേൽക്കൂരയും വലിയ ഗ്ലാസ് ജനലുകളും ഉള്ള വീടുകളിൽ പകൽ മുഴുവൻ ചൂട് കെട്ടിക്കിടന്ന് രാത്രിയിലും മുറികൾ ചൂടായിരിക്കും. ചില കാര്യങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ചൂട് കുറക്കാം.
പ്രകാശം നിയന്ത്രിക്കാം
വീടിനുള്ളിലേക്ക് നേരിട്ട് സൂര്യപ്രകാശം പ്രവേശിക്കുന്നത് ചൂട് കൂടാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. ജനലുകളിൽ കർട്ടൻ, ബ്ലൈൻഡ് തുടങ്ങിയവ ഉപയോഗിച്ച് ചൂട് കുറയ്ക്കാൻ സഹായിക്കും.
ക്രോസ് വെന്റിലേഷൻ
ജനലുകളും വാതിലുകളും തുറന്നിടുന്നത് വായുസഞ്ചാരം വർധിപ്പിക്കും. രാവിലെയും വൈകീട്ടും പുറത്തേക്കുള്ള വായു താരതമ്യേന സുഖകരമായിരിക്കുമ്പോൾ ജനലുകൾ തുറക്കാം.
മേൽക്കൂരയുടെ ചൂട് കുറയ്ക്കാം
മേൽക്കൂരയിൽ അനുയോജ്യമായ റൂഫ് കോട്ടിങ്, ഇൻസുലേഷൻ തുടങ്ങിയവ ഉപയോഗിക്കുന്നത് ചൂട് കുറയ്ക്കാൻ സഹായിക്കും. വീടിന്റെ ഘടനയ്ക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ മാർഗം തിരഞ്ഞെടുക്കുന്നതിന് വിദഗ്ധരുടെ നിർദേശം തേടുന്നതാണ് നല്ലത്.
പച്ചപ്പ് ഒരുക്കാം
ടെറസ് ഗാർഡൻ, ചെടികൾ, വള്ളിച്ചെടികൾ എന്നിവ വീടിന്റെ ചുറ്റുപാടിന് പച്ചപ്പ് നൽകുന്നതിനൊപ്പം നേരിട്ടുള്ള സൂര്യപ്രകാശം കുറയ്ക്കാനും സഹായിക്കും.
ചൂട് കുറയ്ക്കാൻ ഒരൊറ്റ പരിഹാരത്തെ മാത്രം ആശ്രയിക്കേണ്ടതില്ല. ജനലുകളിലൂടെയുള്ള നേരിട്ടുള്ള വെയിൽ നിയന്ത്രിക്കുക, വായുസഞ്ചാരം മെച്ചപ്പെടുത്തുക, മേൽക്കൂരയുടെ ചൂട് കുറയ്ക്കുക, പച്ചപ്പ് വർധിപ്പിക്കുക, തുടങ്ങിയ മാറ്റങ്ങൾ നടപ്പാക്കിയാൽ വീടിനുള്ളിലെ അന്തരീക്ഷം സുഖകരമാക്കാം.
Explore