പഞ്ചസാരയോടുള്ള കൊതി കുറക്കാൻ സഹായിക്കുന്ന 6 ഭക്ഷണങ്ങൾ
മധുരത്തോടുള്ള കൊതിയെ മറികടക്കാൻ പ്രയാസമാണ്. പഞ്ചസാരയുടെ അമിത ഉപയോഗം ശരീരത്തിന് ദോഷം ചെയ്യും. ഇത് ശരീരഭാരം വർധിപ്പിക്കുകയും പ്രമേഹം, ഹൃദ്രോഗം, തുടങ്ങിയവ വരാനുള്ള സാധ്യതയും കൂട്ടും
യോഗർട്ട്
പ്രോട്ടീനും പ്രോബയോട്ടിക്സും അടങ്ങിയ യോഗർട്ട് കഴിക്കുന്നത് വിശപ്പ് കുറക്കാനും മധുരത്തോടുള്ള കൊതി കുറക്കാനും സഹായിക്കും
അവോക്കാഡോ
അവോക്കാഡോയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് മധുരത്തോടുള്ള കൊതി കുറക്കും
മധുരക്കിഴങ്ങ്
വിറ്റാമിനുകളും നാരുകളും അടങ്ങിയ മധുരക്കിഴങ്ങ് പ്രകൃതിദത്ത മധുരം നൽകുന്നു
പഴങ്ങൾ
ആപ്പിൾ, ഓറഞ്ച്, പേരക്ക തുടങ്ങിയ പഴങ്ങൾ കഴിക്കുന്നത് വഴി മധുരത്തോടുള്ള കൊതി കുറക്കാൻ സഹായിക്കും
ബെറി
സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയവ പ്രകൃതിദത്ത മധുരവും ആന്‍റിഓക്സിഡന്റുകളും നൽകുന്നു
ഡാർക്ക് ചോക്ലേറ്റ്
ഉയർന്ന കൊക്കോ അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് മധുര പലഹാരങ്ങളോടുള്ള ആസക്തി കുറക്കാൻ സഹായിക്കും