ഡയറ്റിലാണോ? എങ്കിൽ ഏത് ഈന്തപ്പഴം കഴിക്കണം?

പച്ചക്കും ഉണക്കിയുമെല്ലാം ഈന്തപ്പഴം ഉപയോഗിക്കുന്നവരുണ്ട്. നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമായ ഈന്തപ്പഴത്തിന്‌ ഒട്ടേറെ വെറൈറ്റികളുണ്ട്
മെജൂള്‍
ഈന്തപ്പഴങ്ങളില്‍ ആളുകള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രിയങ്കരമായ ഇനമാണ് മെജൂള്‍. വലുപ്പവും മധുരവും കൂടുതലുള്ള ഇനങ്ങളായതിനാൽ ഉയര്‍ന്ന അളവില്‍ നാരുകളും അടങ്ങിയിട്ടുണ്ട്
അജ്‌വ
സൗദി അറേബ്യയിൽ ഏറെ പ്രചാരത്തിലുള്ള ഇനമാണ് അജ്‌വ. കൂടുതല്‍ ഇരുണ്ട നിറവും വൃത്താകൃതിയുള്ളതുമായ ഈ ഈന്തപ്പഴത്തിന്‌ ചോക്ലേറ്റിന്റെയും കാരമലിന്റെയും രുചിയാണ്. പ്രമേഹമുള്ളവർക്ക് ഇത് മിതമായ അളവിൽ കഴിക്കാം
പിയറോം
ചോക്കലേറ്റ് ഈന്തപ്പഴം എന്നും അറിയപ്പെടുന്നു. കടും തവിട്ട് നിറമുള്ള ഇവക്ക് മറ്റ് ഇനങ്ങളെ അപേക്ഷിച്ച് കാലറി കുറവാണ്. ഭാരം കുറക്കാൻ ഡയറ്റ് പിന്തുടരുന്ന ആളുകള്‍ ഇവ തിരഞ്ഞെടുക്കാറുണ്ട്
ഡെഗ്ലെറ്റ് നൂർ
മഞ്ഞയോ ആംബര്‍ നിറമോ ആയിരിക്കും ഡെഗ്ലെറ്റ് നൂർ ഇനത്തില്‍പ്പെട്ട ഈന്തപ്പഴത്തിന്‌. സിറപ്പുകൾ, ബേക്കിങ് പേസ്റ്റുകൾ, കുക്കികള്‍ എന്നിവ ഉണ്ടാക്കാൻ ഇവ വളരെ അനുയോജ്യമാണ്. ഹൃദയാരോഗ്യത്തിനും പേശികളുടെ പ്രവർത്തനത്തിനും സഹായിക്കുന്നു
ഹണി
ഇളം കാരാമൽ നിറമോ കടുത്ത തവിട്ട് നിറമോ ആയിരിക്കും ഈ ഈന്തപ്പഴത്തിന്. ഫ്രീ റാഡിക്കലുകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്
കിമിയ
തെക്കൻ ഇറാനിൽ വളരുന്ന ഒരുതരം ഈന്തപ്പഴമാണ്‌ കിമിയ. മറ്റു ഇനങ്ങളെ അപേക്ഷിച്ച് ഇവക്ക് വില കൂടുതലാണ്. കൂടുതല്‍ കറുത്ത നിറവും വളരെയധികം മിനുസമാര്‍ന്ന തൊലിയുമുള്ള ഈന്തപ്പഴത്തിന് വളരെ മൃദുവായ മാംസള ഭാഗമാണ് ഉള്ളത്
Explore