പ്രമേഹ നിയന്ത്രണത്തിൽ ഭക്ഷണക്രമം നിർണായക പങ്ക് വഹിക്കുന്നു. ഏതൊക്കെ ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടതെന്ന് അറിയേണ്ടത് അത്യാവശ്യമാണ്. ചില പഴങ്ങളിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് എത്രത്തോളം ഉയരുമെന്നതിന്‍റെ സൂചകമാണ് ഗ്ലൈസെമിക് സൂചിക. പ്രമേഹരോഗികൾ ഗ്ലൈസെമിക് സൂചിക കുറവുള്ള പഴങ്ങളാണ് കഴിക്കേണ്ടത്
പൈനാപ്പിൾ
ഗണ്യമായ അളവിൽ പഞ്ചസാര അടങ്ങിയിരിക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തെ ഇത് ബാധിക്കും
മാമ്പഴം
സ്വാഭാവിക പഞ്ചസാര ധാരാളം അടങ്ങിയതിനാൽ മാമ്പഴം രക്തത്തിലെ പഞ്ചസാരയുടെ വർധനവിന് കാരണമാകും
വാഴപ്പഴം
അമിതമായി പഴുത്ത വാഴപ്പഴമാണെങ്കിൽ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാൻ കാരണമാകും
ഡ്രൈ ഫ്രൂട്സ്
ഡ്രൈ ഫ്രൂട്സിൽ പഞ്ചസാരയും കലോറിയും അടങ്ങിയിട്ടുണ്ട്. അവ മിതമായി കഴിക്കുകയോ ഒഴിവാക്കുകയോ ചെയ്യണം
തണ്ണിമത്തൻ
തണ്ണിമത്തന് ഉയർന്ന ഗ്ലൈസെട്രിക് അംശം ഉണ്ട്. ഇത് വലിയ അളവിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും
മുന്തിരി
മുന്തിരിയിൽ ഗണ്യമായ അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും