അമിതമായി ഉപ്പ് കഴിക്കുന്നവരാണോ നിങ്ങൾ..? എങ്കിൽ ഇവ ശ്രദ്ധിക്കണം
നമ്മുടെ ഭക്ഷണത്തിൽ ഏറ്റവും പ്രാധാന്യമുളള ഒന്നാണ് ഉപ്പ്. ഉപ്പില്ലാതെ രുചിയില്ലെന്ന് പറയാം. ഉപ്പിന്റെ അമിത ഉപയോഗം മൂലം പല പ്രശ്‌നങ്ങളും നേരിടേണ്ടി വന്നേക്കാം.
ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കൂടുതലാണോയെന്ന് എങ്ങനെ തിരിച്ചറിയാം? ചില ലക്ഷണങ്ങളിതാ...
വയറു വീർക്കുക
അമിതമായി ഉപ്പ് കഴിക്കുന്നതിലൂടെ വയറു വീര്‍ക്കുന്ന അവസ്ഥ ഉണ്ടാകും. ഇത് ശരീരത്തിൽ വെള്ളം വർധിക്കുകയും ദ്രാവകം അടിയുന്നത് കൂടുകയും ചെയ്യും.
തൊണ്ട വരണ്ടുണങ്ങുക
ഉപ്പ് കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് വായ വരണ്ടതാക്കുന്നു. ഇത് നിങ്ങള്‍ക്ക് വീണ്ടും വീണ്ടും ദാഹം തോന്നിപ്പിക്കുകയും വെള്ളം കുടിക്കുകയും ചെയ്യേണ്ടിവരും.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
ശരീരത്തില്‍ സോഡിയത്തിന്റെ അളവ് കൂടുമ്പോള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാകും. അമിതമായി ഉപ്പ് കഴിക്കുന്നത് വഴി വൃക്കകള്‍ക്ക് ദ്രാവകം പുറന്തള്ളാൻ ബുദ്ധിമുട്ടായിരിക്കും.
ഉറക്കത്തിലെ അസ്വസ്ഥത
ഉയര്‍ന്ന സോഡിയം ഉള്ള വസ്തുക്കള്‍ ഉറങ്ങുന്നതിന് മുമ്പ് കഴിച്ചാല്‍ ഉറക്കമില്ലായ്മ, അസ്വസ്ഥത, രാത്രിയില്‍ ഇടയ്ക്കിടെ ഉണരല്‍ എന്നീ പ്രശ്നങ്ങൾ കൂടി ഉണ്ടാകും
ഹൃദ്രോഗം
ഉപ്പ് അമിതമായി കഴിക്കുന്നത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. അതിനാല്‍, ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് നിയന്ത്രിക്കുക.