17/06/2025

നട്സ് ഇഷ്ടപ്പെടുന്നവരാണോ; എങ്കിൽ അറിയണം ഈ സത്യങ്ങൾ

pinterest
ചില നട്സുകൾ അമിതമായി കഴിക്കുന്നത് ആരോഗ്യപരമായി അനുയോജ്യമല്ല. നട്സ് ഏത് തരമായാലും ആരോഗ്യ ഗുണങ്ങൾ ലഭിക്കുന്നതിന് മിതമായ അളവിൽ കഴിക്കണം
ഏതൊ​ക്കെയാണ് നല്ല നട്‌സ്? ഏതൊക്കെയാണ് പ്രശ്നകാരികൾ​? നട്‌സുകളെക്കുറിച്ച് അറിയാം
കശുവണ്ടി
മറ്റ് നട്സുകളെ അപേക്ഷിച്ച് കശുവണ്ടിയിൽ പൂരിത കൊഴുപ്പ് കൂടുതലാണ്. അമിതമായ പൂരിത കൊഴുപ്പ് കൊളസ്ട്രോൾ നില വർധിപ്പിക്കും
വറുത്ത നട്സ്
അധിക ഉപ്പും പഞ്ചസാരയും ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇവയെ അകറ്റി നിർത്തുക. ഇവയിൽ കൊഴുപ്പി​ന്റെ അംശവും സോഡിയവും കൂടുതലായിരിക്കും
നിലക്കടല
കൊഴുപ്പ് വളരെ കുറവാണ്. സോഡിയമോ പഞ്ചസാരയോ ചേർത്ത നിലക്കടല ഒഴിവാക്കുക
ചെസ്റ്റ് നട്ട്
മറ്റ് നട്സുകളെ അപേക്ഷിച്ച് ചെസ്റ്റ്നട്ടിൽ വളരെ കുറച്ച് കൊഴുപ്പ് മാത്രമേ ഉള്ളൂ. ഒരു ഔൺസിൽ 0.6 ഗ്രാം മാത്രമേ കൊഴുപ്പ് അടങ്ങിയിട്ടുള്ളൂ
വാൽനട്ട്
ഭക്ഷണത്തിൽ ചേർക്കുന്നത് ആന്റിഓക്‌സിഡന്റ് വർധിപ്പിക്കുന്നു. സമ്മർദ്ദം കുറക്കുന്നു, ഡിമെൻഷ്യ, ടൈപ്പ് 2 പ്രമേഹം, വിഷാദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവ കുറക്കുന്നതിനും സഹായിക്കുന്നു
പിസ്ത
ആരോഗ്യപരമായി പിസ്ത നാരുകൾ, പ്രോട്ടീൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. എന്നാൽ കൊഴുപ്പും കലോറിയും താരതമ്യേന കൂടുതലാണ്
Explore