19/04/2025

ഹൃദ്രോഗം: ശ്രദ്ധിക്കാതെ പോകരുത് ഈ പ്രാരംഭ ലക്ഷണങ്ങൾ

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. അനാരോഗ്യകരമായ ജീവിതശൈലി ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാറുണ്ട്
പ്രായഭേദമന്യേ എല്ലാവർക്കും ഹൃദ്രോഗം ബാധിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, അമിത വണ്ണം, പുകവലി, സ്ട്രസ് തുടങ്ങിയവയൊക്കെ കാരണമാകുന്നു
നെഞ്ചില്‍ ഭാരം ഇരിക്കുന്നത് പോലെയുള്ള വേദന, നെഞ്ചില്‍ അസ്വസ്ഥത, നെഞ്ചെരിച്ചില്‍, എന്നിവയെല്ലാം ഇതിന് കാരണമാണ്
വയറുവേദന, ഛർദ്ദി, വയർ വീർക്കൽ, അമിത അസിഡിറ്റി പ്രശനങ്ങൾ ഇവ ഹൃദ്രോഗ ലക്ഷണങ്ങളാണ്
കഴുത്തിലും പുറം ഭാഗത്തും കൈകളിലും ഇടക്കിടെ വരുന്ന വേദനകൾ ഇവയുടെ ലക്ഷണങ്ങളാകാം
ശ്വാസതടസ്സം, അമിത വിയർപ്പ്, സ്ഥിരമായ ചുമ, അമിത ഹൃദയമിടിപ്പ് എന്നിവ അനുഭവപ്പെടുക
തുടർച്ചയായ ക്ഷീണം, കാലിൽ നീര് വരുന്നത് എന്നിവ ഹൃദ്രോഗ ലക്ഷണങ്ങളാകാം
ഈ പ്രാരംഭ ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ വൈദ്യസഹായം തേടുക
Explore