കുറഞ്ഞ ചെലവിൽ സ്വന്തമാക്കാവുന്ന അഞ്ച് മികച്ച അഡ്വഞ്ചർ ബൈക്കുകൾ
ഇന്ത്യൻ വിപണിയിൽ ലഭ്യമായതിൽ വെച്ച് ഏറ്റവും ബജറ്റ് ഫ്രണ്ട്ലിയും മികച്ച പ്രകടനവും കാഴ്ചവെക്കുന്ന അഞ്ച് അഡ്വഞ്ചർ ബൈക്കുകൾ പരിചയപ്പെടാം...
ഹീറോ എക്സ്പൾസ് 200 4V ഭാരം കുറഞ്ഞതും കൈകാര്യം ചെയ്യാൻ എളുപ്പമുള്ളതുമായ ഹീറോ എക്സ്പൾസ് 200 4V ഓഫ്-റോഡിങ് തുടക്കക്കാർക്ക് ഏറ്റവും അനുയോജ്യമാണ്. വില 1.44 ലക്ഷം മുതൽ
ടി.വി.എസ് അപ്പാച്ചെ RTX 300 യുവതലമുറയുടെ ഹരമായ ടിവിഎസ് അപ്പാച്ചെ RTR സീരീസ് പവർഫുൾ എഞ്ചിനിലും റേസിങ് ലുക്കിലും മികച്ച മൈലേജോടെ കുറഞ്ഞ വിലയിൽ ലഭ്യമാണ്. വില 1,99,000 മുതൽ
സുസുക്കി വി-സ്ട്രോം SX ഓയിൽ-കൂൾഡ് എഞ്ചിനും മികച്ച മൈലേജുമുള്ള സുസുക്കി വി-സ്ട്രോം SX ദിവസേനയുള്ള നഗരയാത്രകൾക്കും ഹൈവേ ടൂറിങ്ങിനും ഒരുപോലെ മികച്ചതാണ്. വില 2.02 ലക്ഷം മുതൽ
യെസ്ഡി അഡ്വഞ്ചർ യുവതലമുറയുടെ പ്രിയപ്പെട്ട ചോയ്സായ ടിവിഎസ് അപ്പാച്ചെ RTX 300 ആകർഷകമായ ലുക്കിലും റൈഡിങ് മോഡുകളിലും കുറഞ്ഞ വിലയിൽ ലഭ്യമാണ്. വില 2.00 ലക്ഷം മുതൽ
കെ.ടി.എം 250 അഡ്വഞ്ചർ 249 സി.സി ലിക്വിഡ്-കൂൾഡ് എഞ്ചിൻ. 31 PS പവറും 25 Nm ടോർക്കും നൽകുന്ന തകർപ്പൻ പെർഫോമൻസ്. ഓഫ്-റോഡ് റൈഡിങ്ങിനായി സ്വിച്ചബിൾ ഓപ്ഷനുള്ള ഡ്യുവൽ ചാനൽ എ.ബി.എസ് (ABS) സുരക്ഷ. വില 2,48,909 മുതൽ