കുട്ടികൾ എന്ത് ചെയ്താലും വഴക്കു പറയുന്ന അച്ഛനോ അമ്മയോ ആണോ നിങ്ങൾ? അങ്ങനെ ആരെയെങ്കിലും നിങ്ങൾക്ക് പരിചയമുണ്ടോ... അറിയാം ടോക്സിക് പേരന്‍റിങ്ങിനെക്കുറിച്ച്
കുട്ടികളുടെ ജീവിതത്തിലെ എല്ലാ തീരുമാനങ്ങളും മാതാപിതാക്കളുടെ ഇഷ്ടത്തിനനുസരിച്ചാവരുത്. കുട്ടികളുടെ അഭിപ്രായത്തെ കേൾക്കാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾ ടോക്സിക് പേരന്‍റാകാൻ സാധ്യതയുണ്ട്
നിറത്തിന്‍റേയോ ശരീര പ്രകൃതിയുടെയോ ഭക്ഷണരീതിയുടെയോ പേരിൽ കുറ്റപ്പെടുത്തുകയും കളിയാക്കാക്കുകയും ചെയ്യുന്ന മാതാപിതാക്കളും കുട്ടികളും തമ്മിൽ ആരോഗ്യകരമായ ബന്ധമായിരിക്കില്ല ഉണ്ടാകുക
കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുന്ന മാതാപിതാക്കളാണ് നിങ്ങളെങ്കിൽ ഉറപ്പായും നിങ്ങൾ ടോക്സിക് ആണ്. അടിച്ചാലും വഴക്ക് പറഞ്ഞാലും കുട്ടികൾ നന്നാകും എന്ന ചിന്ത അപകടകരമാണ്
കുട്ടികളിൽ അമിത പ്രതീക്ഷ ഒഴിവാക്കുക. നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം അവരിൽ നിന്ന് പ്രതീക്ഷിക്കരുത്. പ്രായത്തിനും കഴിവിനും സാധിക്കാത്തത് അവരിൽ നിന്ന് പ്രതീക്ഷിക്കരുത്
മറ്റു കുട്ടികളുമായി സ്വന്തം കുട്ടികളെ താരതമ്യപ്പെടുത്താറുണ്ടോ? അത് ടോക്സിക് പേരന്‍റിങ്ങിന് ഉദാഹരണമാണ്. ഇത്തരം പ്രവൃത്തികൾ അവരുടെ മാനസിക ആരോഗ്യത്തെ ബാധിച്ചേക്കാം. എല്ലാ കുട്ടികളും ഒരേ കഴിവുകൾ ഉള്ളവരായിരിക്കില്ല
കുട്ടികളാണെങ്കിലും അവർക്കും സ്വകാര്യത പ്രധാനമാണ്. കുട്ടിയുടെ പേഴ്സണൽ സ്പേസിനെയും സ്വാതന്ത്ര്യത്തെയും ബഹുമാനിക്കാൻ കഴിയുന്നില്ലെങ്കിലും നിങ്ങൾ ടോക്സിക് ആകാം
കുട്ടികൾക്ക് മാതാപിതാക്കളെ സുഹൃത്തിനെ പോലെ കാണാൻ കഴിയണം. എന്ത് പ്രശ്നം വന്നാലും മാതാപിതാക്കളോട് പറയാൻ കുട്ടികൾക്ക് തോന്നുന്ന അന്തരീക്ഷമാണ് വീടുകളിൽ ഉണ്ടാകേണ്ടത്
Explore