ഇൻസ്റ്റഗ്രാമിലൂടെ ഷോപ്പിങ് ചെയ്യുന്നവരാണോ‍? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണം നഷ്ടമായേക്കാം

വസ്ത്രങ്ങൾ വാങ്ങുന്നതിന് മുമ്പ് വിൽപ്പനക്കാരന്‍റെ വിശ്വസ്തത പരിശോധിക്കണം
പേജ് എത്രകാലമായി സജീവമായി പ്രവർത്തിക്കുന്നു, ഉപയോക്താക്കളുടെ റിവ്യു എന്നിവയെല്ലാം പരിശോധിക്കണം
കമന്‍റ് ബോക്സ് ഓഫ് ആക്കിയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കണം
പേജിൽ കാണുന്ന ചിത്രങ്ങൾ മാത്രം കണ്ട് ഓർഡർ ചെയ്യരുത്. കൂടുതൽ ചിത്രങ്ങൾ ആവശ്യപ്പെടാം. ഇത് ഉൽപ്പന്നത്തിന്‍റെ ആധികാരികത ഉറപ്പാക്കും
ക്യാഷ് ഓൺ ഡെലിവറി സൗകര്യം ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ മികച്ചത്
ഓൺലൈനായാണ് പണം നൽകുന്നതെങ്കിൽ വിൽപ്പനക്കാരന്‍റെ വിവരങ്ങൾ പൂർണമായും പരിശോധിക്കണം
ഓർഡറുമായി ബന്ധപ്പെട്ട വിവരങ്ങളും മെസേജുകളും സൂക്ഷിക്കുന്നത് നല്ലതാണ്
Explore