ജിസാൻ: ജപ്പാനിലും മറ്റ് ഭാഗങ്ങളിലും ഭൂകമ്പവും സുനാമിയുമായി ഭീതി നിറയുന്ന പശ്ചാത്തലത്തിൽ തിങ്കളാഴ്ച വൈകീട്ട് ചെങ്കടലിലും നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ മേഖലയായ ജിസാനിൽനിന്നും ഏകദേശം 150 കിലോമീറ്റർ പടിഞ്ഞാറ് മാറി ചെങ്കടലിൽ വൈകീട്ട് 3:04 ന് ഭൂകമ്പം ഉണ്ടായതായി സൗദി ജിയോളജിക്കൽ സർവേ അറിയിച്ചത്. ദേശീയ ഭൂകമ്പ നിരീക്ഷണ ശൃംഖല സ്റ്റേഷനുകളിലെ റിക്ടർ സ്കെയിലിൽ 4.68 തീവ്രത രേഖപ്പെടുത്തി.
അതിർത്തികളിൽനിന്നും ജനവാസമേഖലകളിൽ നിന്നുമുള്ള ദൂരം കണക്കിലെടുക്കുമ്പോൾ രേഖപ്പെടുത്തിയ ഭൂകമ്പം ഒരു ഭീഷണിയുമല്ലെന്ന് സൗദി ജിയോളജിക്കൽ സർവേയുടെ ഔദ്യോഗിക വക്താവ് താരിഖ് അബ അൽഖൈൽ വിശദീകരിച്ചു. സ്ഥിതി സുരക്ഷിതമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഭൂമിശാസ്ത്രപരമായി സജീവമായ ഈ പ്രദേശത്ത് ഇത് സ്വാഭാവിക സംഭവമാണെന്നും ചെങ്കടൽ മേഖലയിലെ വിള്ളലും ഭൂമിശാസ്ത്രപരമായ പ്രത്യേകതയും മൂലമുണ്ടായ ടെക്റ്റോണിക് പ്രവർത്തനമാണ് ഭൂകമ്പത്തിന് കാരണമായതെന്നും അബ അൽഖൈൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.