റിയാദ്: ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ 'ഗ്രേറ്റർ ഇസ്രായേൽ' വിഷൻ പരാമർശങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ‘ഗ്രേറ്റർ ഇസ്രായേൽ' വിഷൻ എന്ന പേരിൽ ഇസ്രായേൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും ഇസ്രായേൽ സ്വീകരിച്ച കുടിയേറ്റ, വിപുലീകരണ ആശയങ്ങളെയും പദ്ധതികളെയും പൂർണമായും നിരാകരിക്കുന്നുവെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
അന്താരാഷ്ട്ര നിയമങ്ങളെ അടിസ്ഥാനമാക്കി, ഫലസ്തീൻ ജനതക്ക് അവരുടെ മണ്ണിൽ സ്വതന്ത്രവും പരമാധികാരവുമായ രാഷ്ട്രം സ്ഥാപിക്കാനുള്ള ചരിത്രപരവും നിയമപരവുമായ അവകാശമുണ്ട്. അന്താരാഷ്ട്ര നിയമസാധുതയുടെ അടിത്തറയെ തകർക്കുന്നതും രാഷ്ട്രങ്ങളുടെ പരമാധികാരത്തെ നഗ്നമായി ലംഘിക്കുന്നതും പ്രാദേശികവും ആഗോളവുമായ സുരക്ഷക്കും സമാധാനത്തിനും ഭീഷണിയാകുന്നതുമായ ഇസ്രായേലി അധിനിവേശത്തിന്റെ തുടർച്ചയായ നഗ്നമായ ലംഘനങ്ങൾക്കെതിരെ സൗദി അന്താരാഷ്ട്ര സമൂഹത്തിന് മുന്നറിയിപ്പ് നൽകുന്നുവെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.