ന്യൂഡൽഹി: കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കേട്ടുകേൾവിയുടെ പേരിൽ ബജ്റംഗ് ദളിനെ കുറ്റപ്പെടുത്താനില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി. വിവരങ്ങളിൽ ദുരൂഹതയുണ്ടെന്നും അനൂപ് ആന്റണി പറഞ്ഞു.
ആര് ചെയ്തു, എന്ത് ചെയ്തു എന്ന് അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്. ചത്തിസ്ഗഢ് മുഖ്യമന്ത്രിയുമായി സംസാരിച്ചപ്പോൾ വിഷയത്തിൽ അന്വേഷണം നടത്തുമെന്ന് ഉറപ്പുനൽകി. കേട്ടുകേൾവി അനുസരിച്ച് ബജ്റംഗ്ദളിനെ പഴിചാരാനാവില്ലെന്നും അനൂപ് ആന്റണി പറഞ്ഞു.
ഇടതുപാർട്ടികളും കോൺഗ്രസും ജയിലിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം ചത്തിസ്ഗഢ് സർക്കാറിനെ കൂടുതൽ പ്രകോപിപ്പിക്കാനേ ഉപകരിക്കൂ. സംഭവത്തിൽ ഏറെ ദുരൂഹതയുണ്ടെന്നും അനൂപ് ആന്റണി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.