പെരുമ്പാവൂർ: 84 വയസ്സുകാരിയെ ജാതിത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടുവ കൃഷ്ണൻകുട്ടി റോഡിൽ മനയ്ക്കപ്പടി അന്നമ്മ ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ ദേഹത്തുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കാണാനില്ല. മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
തോട്ടുവയിൽ പെരിയാറിന് സമീപമുള്ള പുരയിടത്തിൽ ചൊവ്വാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി വൈകിയും വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോടനാട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.