തൃശൂർ: ഝാർഖണ്ഡിൽനിന്ന് ബാലികമാരെ കടത്തിയെന്ന പേരിലെടുത്ത കേസിൽ രണ്ടു കന്യാസ്ത്രീകളെ തൃശൂരിലെ കോടതി വെറുതെവിട്ടു.
2022ൽ തൃശൂർ റെയിൽവേ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് തൃശൂർ അഡീഷനൽ സെഷൻസ് ജഡ്ജി കെ. കമനീസ് രണ്ട് മദർ സുപ്പീരിയർമാരെ വെറുതെ വിട്ടത്. ഝാർഖണ്ഡിൽനിന്ന് പ്രായപൂർത്തിയായ മൂന്നു പെൺകുട്ടികളെ കടത്തിക്കൊണ്ടുവന്നുവെന്ന പേരിലായിരുന്നു കേസ്.
കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഇവരെ വെറുതെവിട്ടത്.
2022ൽ ധൻബാദ്-ആലപ്പുഴ എക്സ്പ്രസിൽ മൂന്നു പെൺകുട്ടികളെയും കന്യാസ്ത്രീകളെയും കണ്ടതിനെ തുടർന്ന് തൃശൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലുണ്ടായിരുന്ന ചൈൽഡ് ലൈൻ ടീം അംഗം ഇടപെടുകയും കേസ് എടുക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.