ആലപ്പുഴ: ഗെയിം കളിക്കാൻ അച്ഛനുമമ്മയും മൊബൈൽ ഫോൺ നൽകത്തതിനെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി. എടത്വ തലവടി ഗ്രാമപഞ്ചായത്തിലെ മോഹൻലാൽ-അനിത ദമ്പതികളുടെ മകൻ ആദിത്യനാണ് വേദ വ്യാസ സ്കൂളിന് സമീപം തൂങ്ങിമരിച്ചത്.
ഇന്ന് രാവിലെ ഗെയിം കളിക്കാൻ അമ്മയോട് മൊബൈൽ ഫോൺ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അമ്മ കൊടുക്കാൻ തയാറായില്ല. തുടർന്ന് കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. പിന്നീട് നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.