ജസ്റ്റിൻ
അഞ്ചൽ: മദ്യം വാങ്ങാൻ പണം നൽകാത്തതിന് ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചയാളെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചണ്ണപ്പേട്ട മണക്കോട് കല്ലറയ്ക്കൽ പുത്തൻവീട്ടിൽ ജസ്റ്റിൻ (42) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയാണ് സംഭവം. അടുക്കളയിൽ കറിക്കരിഞ്ഞുകൊണ്ടിരുന്ന ഭാര്യ സുജിമോളുടെ അടുത്തെത്തിയ ജസ്റ്റിൻ പണം ആവശ്യപ്പെട്ടു.
ആവശ്യം നിരസിച്ച ഭാര്യയുമായി വാക്കേറ്റമുണ്ടാകുകയും കത്തി പിടിച്ചുവാങ്ങി ആക്രമിക്കുകയായിരുന്നുവത്രേ. കഴുത്തിന് മുറിവേറ്റ അനുമോളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ പരിസരവാസികൾ ഉടൻ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
ആക്രമണം തടഞ്ഞതിനാൽ കൈക്കും മുറിവേറ്റിട്ടുണ്ട്. അനുമോളുടെ പരാതിയെത്തുടർന്ന് കേസെടുത്ത ഏരൂർ പൊലീസ് ചണ്ണപ്പേട്ടയിൽനിന്നാണ് ജസ്റ്റിനെ കസ്റ്റഡിയിലെടുത്തത്. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.