മടവൂർ ഗവ. എൽ.പി.എസിലെ ‘കളിവണ്ടി’ നാടകസംഘം മന്ത്രി വി. ശിവൻകുട്ടിയെ വസതിയിൽ സന്ദർശിച്ചപ്പോൾ
കിളിമാനൂർ: മന്ത്രി വി. ശിവൻകുട്ടിയുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹത്തിന്റെ വീട് സന്ദർശിച്ചതിന്റെ ആഹ്ലാദത്തിൽ നാടകാംഗങ്ങളായ കൊച്ചുകൂട്ടുകാർ. മടവൂർ ഗവ. എൽ.പി.എസിന്റെ ‘കളിവണ്ടി’ നാടകത്തെക്കുറിച്ച് പത്രമാധ്യമങ്ങളിലൂടെ അറിഞ്ഞ മന്ത്രി കുട്ടികളെ മന്ത്രി സ്വവസതിയിലേക്ക് ക്ഷണിക്കുകയുമായിരുന്നു.
പഠനത്തിലെ തിയറ്റർ സാധ്യതകൾ എന്ന പ്രോജക്ടിന്റെ ഭാഗമായാണ് നാടകം ഒരുക്കിയത്. ഉത്സവപ്പറമ്പുകളിലും പൊതുഇടങ്ങളിലും വൻ ജനസാന്നിധ്യത്തിൽ അരങ്ങേറുന്ന നാടകം ജനഹൃദയങ്ങൾ കീഴടക്കിക്കഴിഞ്ഞു.
ലഹരിയുടെയും ഭ്രമാത്മക ഡിജിറ്റിൽ ലോകത്തിന്റെയും ചതിക്കുഴികളെക്കുറിച്ച് താക്കീത് നൽകുന്ന നാടകം രൂക്ഷമായ മാലിന്യപ്രതിസന്ധിയെയും പ്രമേയമാക്കുന്നു. നാടകത്തിന്റെ രണ്ടാം പകുതിയിൽ മലയാളഭാഷയുടെ കഥാകാവ്യചരിത്രങ്ങൾ സമൂഹത്തിൽ സൃഷ്ടിച്ച അനുരണനങ്ങളുമുണ്ട്.
ഗാനങ്ങളാലും നൃത്തനൃത്യങ്ങളാലും സമ്പുഷ്ടമായ ഒന്നര മണിക്കൂർ നീളുന്നതാണ് കൊച്ചുകൂട്ടുകാരുടെ നാടകം. വിദ്യാലയം ഒരു സാംസ്കാരിക കേന്ദ്രം കൂടിയാണെന്ന അക്കാദമിക മാസ്റ്റർ പ്ലാൻ മിഷന്റെ ഭാഗമായാണ് വിദ്യാലയം ഇങ്ങനെയൊരു പ്രവർത്തനം ഏറ്റെടുത്തതെന്ന് പ്രഥമാധ്യാപിക കെ. അമ്പിളി ‘മാധ്യമ’ ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.