കൽപറ്റ: ഭർത്താവിനെ കൊന്ന കേസിൽ കുറ്റക്കാരിയല്ലെന്ന് കണ്ട് സ്ത്രീയെ കോടതി വെറുതെ വിട്ടു. 2021 ഡിസംബർ 12നായിരുന്നു സംഭവം. പുറക്കാടി മാനികാവ് ദാമോദരനെ ആൾപാർപ്പില്ലാത്ത വീടിന്റെ മുൻവശത്തെ ഷെഡിൽ ഭാര്യയായ ലക്ഷ്മികുട്ടി അടിച്ചുകൊലപ്പെടുത്തിയെന്നാണ് കേസ്. ഇരുവരും അകന്നുകഴിയുകയായിരുന്നു. വീട്ടിൽ ദാമോദരൻ എത്തിയെന്ന വിരോധത്താലാണ് കൊലപാതകമെന്നാണ് കേസ്.
പ്രതിക്ക് വേണ്ടി ജില്ലാ ലീഗൽ സർവിസ് അതോറിറ്റിയുടെ അഡ്വ. പ്രതീഷ് കെ എം ഹാജരായി. അസിസ്റ്റൻ്റ് ഡിഫൻസ് കൗൺസലർമാരായ അഡ്വ. സാരംഗ് എം. ജെ., അഡ്വ. ജിതിൻ വിജയൻ അഡ്വ. പൂജ പി.വി എന്നിവരും സഹായികളായി. കേസിൽ പ്രോസിക്യൂഷൻ ഭാഗം 33സാക്ഷികളെയും 51 രേഖകളും 21 മുതലുകളും ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.