ഷോക്കേറ്റ്​ മരണം: മിഥുന്‍റെ മാതാപിതാക്കള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

തിരുവനന്തപുരം: ഷോക്കേറ്റ് മരിച്ച കൊല്ലം തേവലക്കര ബോയ്സ് സ്കൂള്‍ എട്ടാം ക്ലാസ്​ വിദ്യാർഥി മിഥുന്‍റെ മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. മിഥുന്‍റെ കുടുംബത്തിന് സ്കൗട്​സ്​ ആൻഡ്​ ഗൈഡ്​സ്​ വഴി​ വീടുവെച്ചു നൽകാൻ നേരത്തെ വിദ്യാഭ്യാസ വകുപ്പ്​ തീരുമാനിച്ചിരുന്നു.

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പി.ഡി അക്കൗണ്ടിൽ നിന്ന്​ മൂന്ന്​ ലക്ഷം രൂപയും കെ.എസ്​.ഇ.ബി പത്ത്​​ ലക്ഷം രൂപയും സ്കൂൾ മാനേജ്​മെന്‍റ് പത്ത്​ ലക്ഷവും അനുവദിച്ചിരുന്നു.

Tags:    
News Summary - Mithun's parents get Rs 10 lakh financial assistance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.