‘കന്യാസ്ത്രീകളെ വിട്ടയക്കണം, വ്യാജ എഫ്‌.ഐ.ആറുകൾ പിൻവലിക്കണം’; ഛത്തിസ്ഗഢ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി ഇടത് നേതാക്കൾ

കോഴിക്കോട്: മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഛത്തിസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായിക്ക് നിവേദനം നൽകി ഇടത് പ്രതിനിധികൾ. സി.പി.ഐ നേതാവ് ആനി രാജ, ജോസ് കെ. മാണി എം.പി അടക്കമുള്ളവരാണ് വിമാനത്തിൽ വച്ച് നിവേദനം നൽകിയത്. ആനിരാജ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഛത്തിസ്ഗഢിലെ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കാൻ ഉടൻ നടപടികൾ സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

തടവിലായ കന്യാസ്ത്രീകളെ വ്യവസ്ഥകളില്ലാതെ വിട്ടയക്കണം. വ്യാജ എഫ്‌.ഐ.ആറുകൾ പിൻവലിക്കണമെന്നും ആക്രമികളെ അറസ്റ്റ് ചെയ്യണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

ഛത്തിസ്ഗഢിലെ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന കന്യാസ്ത്രീകളെ സന്ദർശിക്കാനെത്തിയ ഇടത് നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രി വിഷ്ണുദേവ് സായ് വിസ്സമ്മതിച്ചിരുന്നു.

Tags:    
News Summary - Nuns Arrest: Left leaders submit memorandum to Chhattisgarh CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.