ഗർഭിണി ഭർതൃവീട്ടിൽ ആത്മഹത്യചെയ്ത സംഭവം: ഭർത്താവും മാതാവും അറസ്റ്റിൽ

ഇരിങ്ങാലക്കുട: ഗർഭിണിയായ 23കാരി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെയും മാതാവിനെയും അറസ്റ്റ് ചെയ്തു. കരൂപടന്ന കാരുമാത്ര നെടുങ്ങാണത്ത്കുന്ന് സ്വദേശി വലിയകത്ത് വീട്ടിൽ നൗഫൽ (30), മാതാവ് റംല (58) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശ്രീനാരായണപുരം പതിയശ്ശേരി സ്വദേശി കാട്ടുപറമ്പിൽ വീട്ടിൽ റഷീദിന്റെ മകൾ ഫസീല തൂങ്ങിമരിച്ച സംഭവത്തിലാണ് അറസ്റ്റ്.

വീടിന്റെ മുകളിലെ ട്രസ് വർക്കിന്റെ ഇരുമ്പുകമ്പിയിൽ ഷാൾ ഉപയോഗിച്ചാണ് ഫസീല തൂങ്ങിമരിച്ചത്. നൗഫൽ വയറ്റിൽ ചവിട്ടിയതിലും റംല ദേഹോപദ്രവം ഏൽപിച്ചതിലുമുള്ള മനോവിഷമത്താലാണ് ഫസീല തൂങ്ങിമരിച്ചതെന്ന് ഫസീലയുടെ പിതാവ് റഷീദ് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് നൗഫലിനെയും റംലയെും പൊലീസ് അറസ്റ്റ് ചെയ്തത്.

തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി കെ.ജി. സുരേഷ്, ഇരിങ്ങാലക്കുട ഇൻസ്പെക്ടർ എം.എസ്. ഷാജൻ, പി.ആർ. ദിനേഷ് കുമാർ, സുമൽ, പ്രസാദ്, ഇ.യു. സൗമ്യ, ജി.എ.എസ്.ഐമാരായ ഗോപകുമാർ, സീമ, സി.പി.ഒമാരായ ജീവൻ, ഉമേഷ്, എൻ.സി. ശരത്ത്, എം.എം, ഷാബു, എം.ആർ. അഖിൽ എന്നിവരാണ് കേസന്വേഷിക്കുന്നത്.

Tags:    
News Summary - Pregnant woman commits suicide at in-laws' house: Husband and mother arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.