വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മിൽ കുഴഞ്ഞുവീണ് മരിച്ചു

മുളന്തുരുത്തി: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ്​ മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് രാജാണ്​ (42) ബുധനാഴ്ച രാവിലെ 5.30ന് പൈനുങ്കൽ പാറക്ക്​ സമീപത്തുള്ള ജിമ്മിൽ കുഴഞ്ഞുവീണ്​ മരിച്ചത്.

സാധാരണ രാവിലെ ആറോടെ ജിമ്മിൽ എത്താറുള്ള രാജ് മറ്റാവശ്യങ്ങൾ ഉള്ളതിനാൽ രാവിലെ അഞ്ചോടെ എത്തി ജിം തുറന്ന് വ്യായാമം ആരംഭിക്കുകയായിരുന്നുവെന്ന് പറയുന്നു.

5.26ന് കുഴഞ്ഞുവീഴുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. 5.45ഓടെ ജിമ്മിലെത്തിയവരാണ് രാജ് വീണുകിടക്കുന്നത് കാണുന്നത്. ആരക്കുന്നം എ.പി. വർക്കി മിഷൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ചാലപ്പുറം എബ്രഹാമിന്റെയും (തമ്പി) ഗ്രേസിയുടെയും മകനാണ്. ഭാര്യ ലിജി വിദേശത്ത് നഴ്സായി ജോലി ചെയ്യുന്നു. സംസ്കാരം വെള്ളിയാഴ്ച.

Tags:    
News Summary - Young man collapses and dies at gym while exercising

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.