കൊല്ലം: 65കാരിയെ ബലാൽസംഗം ചെയ്ത കേസിൽ 24 കാരൻ അറസ്റ്റിൽ. മീയന്നൂർ പുന്നക്കോട് രോഹിണി നിവാസിൽ അനൂജിനെയാണ് കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിന് ആസ്പദമായ സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: വയോധിക രാവിലെ വാക്കനാട് സർക്കാർ ആശുപത്രിയിൽ പോയി മടങ്ങി വീട്ടിലേക്കു നടന്നു വരുന്നതിനിടെ കാഞ്ഞിരത്തിങ്കൽ വള്ളക്കടവിന് സമീപം ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് പ്രതി കടന്നുപിടിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ഇയാൾ രക്ഷപ്പെട്ടു.
വയോധിക ഉടൻതന്നെ മകളെ ഫോണിൽ വിവരമറിയിച്ചു. മകൾ അറിയിച്ചതിനെ തുടർന്ന് കണ്ണനല്ലൂർ പൊലീസ് സ്ഥലത്തെത്തി പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് വിവിധ സംഘങ്ങളായി തിരിഞ്ഞ് നടത്തിയ തിരച്ചിലിൽ പഞ്ചായത്തു മുക്കിന് സമീപമുള്ള ശ്മശാനത്തിന്റെ പരിസരത്തുനിന്ന് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.