ഈയിടെ പുറത്തിറക്കിയ ജി.പി.ടി-4.1 എ.ഐ മോഡലുകളുടെ പരിഷ്കരിച്ച പതിപ്പ് നേരിട്ട് ചാറ്റ് ജി.പി.ടിയിൽ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് മാതൃ കമ്പനിയായ ഓപൺ എ.ഐ. കമ്പനിയുടെ ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്റർഫേസിൽ മാത്രമായിരുന്നു നിലവിൽ ഇത് ലഭ്യമായിരുന്നത്.
ഇനി മുതൽ തങ്ങളുടെ ചാറ്റ്ബോട്ടിലും ജി.പി.ടി-4.1 ലഭിക്കുമെന്നാണ് സാൻഫ്രാൻസിസ്കോ ആസ്ഥാനമായ ഓപൺ എ.ഐ എക്സിലൂടെ അറിയിച്ചിരിക്കുന്നത്. കോഡിങ് സംബന്ധമായ ജോലികളിൽ ജി.പി.ടി-4.1 ഏറ്റവും മികച്ച പ്രകടനമായിരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.