മുഫീദ് റാമിൻ മത്സരം പൂർത്തിയാക്കിയപ്പോൾ

‘17 മണിക്കൂറിനുള്ളിൽ 10,000 പുഷ്‌അപ്പുകൾ’; പുതിയ നേട്ടവുമായി മുഫീദ് റാമിൻ

കോഴിക്കോട്: 24 മണിക്കൂറിനുള്ളിൽ 10,000 പുഷ്‌അപ്പുകൾ എന്ന ലക്ഷ്യം പൂർത്തിയാക്കിയ നേട്ടവുമായി മലപ്പുറം സ്വദേശി മുഫീദ് റാമിൻ. 16 മണിക്കൂർ 52 മിനിറ്റിലാണ് 10,002 പുഷ്‌അപ്പുകൾ മുഫീദ് പൂർത്തിയാക്കിയത്.

കോഴിക്കോട് ഹൈലൈറ്റ് മാളിൽ പുലർച്ചെ ആറ് മണിക്ക് ആരംഭിച്ച പോരാട്ടം 10.52ന് 10,000 പുഷ്‌അപ്പുകൾ മറികടന്നതോടെ അവസാനിപ്പിച്ചു. ദേശീയ റെസ് ലിങ് ചാമ്പ്യൻഷിപ്പിൽ ആറു തവണ കേരളത്തെ മുഫീദ് റാമിൻ പ്രതിനിധീകരിച്ചിട്ടുണ്ട്. 

മലപ്പുറം എടവണ്ണപ്പാറ ചെറിയളേടത് ഹൗസിൽ റിയാസ്-മുനീറ ദമ്പതികളുടെ മകനാണ് മുഫീദ്.


Tags:    
News Summary - '10,000 push-ups in 17 hours'; MUFEED RAMIN achieves new feat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.