1. കുവൈത്ത് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി പെസഹാ പെരുന്നാൾ ശുശ്രൂഷകൾക്ക് കോഴിക്കോട് ഭദ്രാസനാധിപൻ ഐറേനിയോസ് പൗലോസ് മെത്രാപ്പോലിത്ത മുഖ്യ കാർമികത്വം വഹിക്കുന്നു 2. സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയത്തിന്റെ പെസഹ ശുശ്രൂഷകൾക്ക് ഫാ.മനോജ് തോമസ് മുഖ്യകാർമികത്വം വഹിക്കുന്നു
കുവൈത്ത് സിറ്റി: ക്രിസ്തുവിന്റെ അന്ത്യഅത്താഴ വിരുന്നിന്റെ ഓർമ പുതുക്കി കുവൈത്തിലെ ക്രൈസ്തവ വിശ്വാസികൾ പെസഹ വ്യാഴം ആചരിച്ചു. ദേവാലയങ്ങളിൽ പ്രത്യേക ശുശ്രൂഷകൾ നടന്നു.
കുവൈത്ത് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്ത്വത്തിൽ സൽവ ഗ്രീക്ക് ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന ശുശ്രൂഷകൾക്ക് യാക്കോബായ സുറിയാനി സഭ കോഴിക്കോട് ഭദ്രാസനാധിപൻ ഐറേനിയോസ് പൗലോസ് മെത്രാപോലിത്ത മുഖ്യ കാർമികത്വം വഹിച്ചു.
ഇടവക വികാരി ഫാ.സാമുവേൽ സി.പി സഹകാർമികനായി. നിരവധി വിശ്വാസികൾ ചടങ്ങുകളിൽ പങ്കാളികളായി. സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയത്തിന്റെ പെസഹ ശുശ്രൂഷകൾക്ക് ഫാ. മനോജ് തോമസ് മുഖ്യകാർമ്മികത്വം വഹിച്ചു. ഇടവക വികാരി ഫാ.സിജിൽ ജോസ് സഹകാർമികത്വം വഹിച്ചു. യേശു ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓര്‍മ്മയിൽ ഇന്ന് ദുഃഖ വെള്ളി ആചരിക്കും. വിവിധ ദേവാലയങ്ങളില്‍ ഇന്ന് രാവിലെ മുതൽ പ്രാര്‍ഥനകളും പ്രത്യേക ശുശ്രൂഷകളും നടക്കും.
യേശുവിനെ ജനക്കൂട്ടം ജറൂസലമിലേക്ക് വരവേറ്റതിന്റെ ഓര്മ പുതുക്കുന്ന ഓശാനയോടെ ക്രൈസ്തവ വിശ്വാസികളുടെ വിശുദ്ധവാരാചരണത്തിനു തുടക്കമായിരുന്നു. അന്ത്യത്താഴ സ്മരണ പുതുക്കുന്ന പെസഹ വ്യാഴം, കുരിശുമരണ ദിനമായ ദു:ഖവെള്ളി എന്നീ ആത്മീയ ദിനങ്ങൾ കടന്ന് യേശുവിന്റെ ഉയിർത്തെഴുന്നേൽപിന്റെ ഓർമ പുതുക്കുന്ന ഈസ്റ്ററോടെ വിശുദ്ധവാരാചരണം പൂർത്തിയാകും. ഉയിർപ്പ് ഞായറോടെ അമ്പത് നോമ്പിനും സമാപനമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.