തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ ഓണാഘോഷം സെപ്‌റ്റംബർ മൂന്ന് മുതൽ ഒമ്പത് വരെ നടക്കും. മൂന്നിന് വൈകീട്ട് ആറിന് കനകക്കുന്ന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.
ബേസിൽ ജോസഫ്, ജയം രവി എന്നിവർ മുഖ്യാതിഥിയായിരിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, മേയർ ആര്യ രാജേന്ദ്രൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, ടൂറിസം സെക്രട്ടറി കെ. ബിജു, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. മ്യൂസിക് നൈറ്റ് അരങ്ങേറും.
സംഗീത, നൃത്ത, വാദ്യഘോഷങ്ങളോടെ വിപുലമായ പരിപാടികളോടെയാണ് ഓണം വാരാഘോഷം സംഘടിപ്പിക്കുന്നത്. സമാപനം കുറിച്ച് വെളളയമ്പലം മുതൽ കിഴക്കേക്കോട്ട വരെ വർണശബളമായ ഘോഷയാത്ര സെപ്റ്റംബർ ഒമ്പതിന് വൈകിട്ട് മാനവീയം വീഥിയിൽ ഫ്ളാഗ് ഓഫ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.