മുംബൈ: ക്രൂര പീഡനത്തിനിരയായ 12 വയസ്സുകാരിയെ മഹാരാഷ്ട്രയിൽ പെൺവാണിഭ സംഘത്തിൽ നിന്ന് രക്ഷപ്പെടുത്തി. ബംഗ്ലാദേശിൽ നിന്നുള്ള ബാലികയെ മൂന്ന് മാസം കൊണ്ട് 200ലധികംപേർ പീഡിപ്പിച്ചുവെന്നാണ് ലഭിക്കുന്ന ഞെട്ടിക്കുന്ന വിവരം.
പൊലീസിന്‍റെ എം.ബി.വി.വിയുമായി ചേർന്ന് എൻ.ജി.ഒ നടത്തിയ ഓപ്പറേഷനിലാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവത്തിൽ 10 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.
പരീക്ഷയിൽ പരാജയപ്പെട്ടതിൽ മാതാപിതാക്കളുടെ ശകാരം ഭയന്ന് വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ പരിചയക്കാരൻ ഇന്ത്യയിലേക്ക് കടത്തി കൊണ്ടുവരികയായിരുന്നു. ആദ്യം ഗുജറാത്തിലെത്തിച്ച പെൺകുട്ടിയെ 200 ലധികം പേർ പീഡിപ്പിച്ചുവെന്നാണ് ഞെട്ടിക്കുന്ന വിവരം.
കൊൽക്കത്തയിലേക്ക് കടത്തികൊണ്ടുവന്ന കുട്ടിക്ക് വ്യാജ ആധാർ കാർഡും നിർമിച്ചു നൽകിയിരുന്നു. പിന്നീട് മുംബൈയിലേക്ക് കൊണ്ടുപോയ കുട്ടി നൈഗോണിൽ 8ഓളം പെൺകുട്ടികൾക്കൊപ്പം ഒരു ദമ്പതികളുടെ കൂടെ താമസിച്ചു. പ്രായമുള്ളൊരാൾ ഇന്‍ജക്ഷൻ നൽകി മയക്കിയ ശേഷം മറ്റുളവർക്ക് കൈമാറി എന്നാണ് ലഭിക്കുന്ന വിവരം.
നേരത്തെ തന്നെ പ്രയാപൂർത്തിയാകുന്നതിന് ഹോർമോൺ കുത്തിവെക്കുകയും നിർബന്ധിച്ച് ഭിക്ഷാടനം ചെയ്യിക്കുന്നതുമുൾപ്പെടെ ഗുരുതര കുറ്റകൃത്യങ്ങളാണ് പ്രതികൾ കുട്ടിയോട് ചെയ്തത്. പെൺവാണിഭ സംഘത്തിലുൾപ്പെട്ട മുഴുവൻ പേരെയും പിടികൂടുന്നതിന് പൊലീസ് ശ്രമം നടത്തി കൊണ്ടിരിക്കുകയാണ്. ഓപ്പറേഷന്‍റെ ഭാഗമായ ഹാർമണി ഫൗണ്ടേഷന്‍റെ സ്ഥാപക അധ്യക്ഷൻ എബ്രഹാം മത്തായി പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.