കൊച്ചി: പ്രതിയുമായി പ്രണയബന്ധം തുടരാനുള്ള പെൺകുട്ടിയുടെ താൽപര്യമടക്കം പരിഗണിച്ച് 18കാരനെതിരായ പോക്സോ കേസ് ഹൈകോടതി റദ്ദാക്കി. വിഷയം ഒത്തുതീർപ്പാക്കിയെന്നും പരാതിയില്ലെന്നും ഇരക്കൊപ്പം മാതാപിതാക്കളും അറിയിച്ചതോടെയാണ് പ്രണയിച്ച പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ചെന്നാരോപിച്ച് ചിറയിൻകീഴ് പൊലീസെടുത്ത കേസ് ജസ്റ്റിസ് ജി. ഗിരീഷ് റദ്ദാക്കിയത്.
പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതായിരുന്നു കേസിനിടയാക്കിയത്. പെൺകുട്ടിക്ക് പതിനേഴര വയസ്സായപ്പോഴായിരുന്നു സംഭവങ്ങൾ. ആറുമാസംകൂടി കഴിഞ്ഞാണ് സംഭവങ്ങളെങ്കിൽ അത് ഉഭയസമ്മതത്തോടെയാണെന്ന് കണക്കാക്കുമായിരുന്നുവെന്ന് സിംഗിൾബെഞ്ച് വിലയിരുത്തി.
അതിനാൽ, കഠിനമായ നിയമനടപടികൾ അനുചിതമാകും. ഈ സാഹചര്യത്തിൽ പ്രോസിക്യൂഷൻ നടപടികൾ തുടരുന്നത് ഹരജിക്കാരന്റെ ഭാവിക്ക് ദോഷമാവുകയും പ്രണയബന്ധം വിവാഹത്തിലെത്താനുള്ള സാധ്യതയില്ലാതാക്കുകയുംചെയ്തു. നിലവിൽ പരാതികൾ ഇല്ലാത്തതും പരിഗണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.