കൊച്ചി: റോഡിലൂടെ രാത്രി കുതിരയുമായി സവാരി ചെയ്യുന്നതിനിടെ കാറിലിടിച്ച് പരിക്കേറ്റ കുതിര ചത്തു. സംഭവത്തെ തുടർന്ന് കുതിരയെ ഓടിച്ചയാൾക്കെതിരെ പൊലീസ് കേസെടുത്തു. ചേരാനെല്ലൂരിൽ ശനിയാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. ഇടപ്പള്ളി കുന്നുംപുറം സ്വദേശിയുടെ കുതിരക്കാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ കാറിന്റെ ചില്ല് തകരുകയും ബോണറ്റിനുൾപ്പെടെ തകരാർ സംഭവിക്കുകയും ചെയ്തു. കാർഡ്രൈവറുടെ പരാതിയിലാണ് കേസെടുത്തത്.
കണ്ടെയ്നർ റോഡിൽ ഏലൂർ ബിവറേജസിനു സമീപമായിരുന്നു അപകടം. ചേരാനെല്ലൂർ സ്വദേശിയായ ഫത്തഹുദ്ദീനാണ് കുതിരയെ ഓടിച്ചിരുന്നത്. കുതിരയെ റോഡ് മുറിച്ചു കടക്കുന്നതിനായി അശ്രദ്ധമായി മുന്നോട്ടെടുത്തതിനെ തുടർന്ന് കാറിന്റെ മുൻവശത്തു വന്നിടിക്കുകയായിരുന്നുവെന്നാണ് പരാതിയിലുള്ളത്.
കുതിരക്കും ഓടിച്ചയാൾക്കും പരിക്കേറ്റിരുന്നു. പൊലീസ് എത്തി മണ്ണൂത്തി വെറ്ററിനറി ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവൻ നഷ്ടമായി. ഫത്തഹുദ്ദീൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പോസ്റ്റ്മോർട്ടത്തിനും ശേഷം കുതിരയുടെ ജഡം വിട്ടുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.