കഞ്ചാവുമായി സലാല വിമാനത്താവളത്തിൽ ഇന്ത്യക്കാരൻ പിടിയിൽ

സലാല: ഒമാനിലെ സലാല അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഞ്ചാവുമായി ഇന്ത്യക്കാരൻ പിടിയിൽ. ബാഗേജിൽ ഒളിപ്പിച്ച നിലയിൽ 6.5 കിലോ കഞ്ചാവ് ഉദ്യോഗസ്ഥർ കണ്ടെടുത്തു.

ഡയറക്ടറേറ്റ് ജനറൽ ഓഫ് കസ്റ്റംസ്, ഡയറക്ടറേറ്റ് ജനറൽ ഫോർ നാർകോട്ടിക് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് കൺട്രോളുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയതെന്ന് ഒമാൻ കസ്റ്റംസ് പ്രസ്താവനയിൽ പറഞ്ഞു. മയക്കുമരുന്ന് പിടികൂടുന്നതിന്റെ വിഡിയോ ഒമാൻ കസ്റ്റംസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

Tags:    
News Summary - Indian national arrested at Salalah airport with cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.