ഒമാൻ കൺവെൻഷൻ
ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന കോമക്സ് പ്രദർശനത്തിൽനിന്ന്
മസ്കത്ത്: ഐ.ടി, ടെലികോം മേഖലയിലെ പ്രദര്‍ശന, വിപണന മേളയായ കോമക്സിന് ഉജ്ജ്വല തുടക്കം. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി ശിഹാബ് ബിൻ താരിഖ് അൽ സഈദ് മുഖ്യാതിഥിയായി. ഈ മാസം 11 വരെ തുടരന്ന പ്രദര്‍ശനവും അനുബന്ധ പരിപാടികളും ഗതാഗത, ആശയ വിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ അറേബ്യന്‍ ഡേറ്റ അനലിസ്റ്റിക്സ് ആണ് ഒരുക്കുന്നത്.
പ്രദര്‍ശനത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങളില്‍ നിന്നുള്ള ടെക്നോളജി സ്ഥാപനങ്ങള്‍ പങ്കാളികളാകുന്നുണ്ട്. 114 സ്ഥാപനങ്ങളും നിരവധി സ്റ്റാര്‍ട്ടപ്പുകളും ഇത്തവണ പ്രദര്‍ശനത്തിന്റെ ഭാഗമാണ്. സാങ്കേതിക രംഗത്തെ പ്രമുഖരുടെ പ്രഭാഷണങ്ങള്‍ അരങ്ങേറും. വ്യത്യസ്ത സെഷനുകളും ഇത്തവണ കോമെക്സില്‍ ഒരുക്കിയിട്ടുണ്ട്.
രാജ്യത്തെ വിവിധ മന്ത്രാലയങ്ങളും ഏജന്‍സികളും സ്ഥാപനങ്ങളും വിദേശ കമ്പനികളും മറ്റും ഇത്തവണയും കോമക്സില്‍ സജീവ പങ്കാളികളാണ്. ജനജീവിതം സുഗമമാക്കുന്ന നിരവധി സങ്കേതങ്ങള്‍ പരിചയപ്പെടുത്തുകയും ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്യും. സ്ഥാപനങ്ങളും സംരംഭങ്ങളും തമ്മില്‍ വിവിധ കരാറുകളില്‍ ഏര്‍പ്പെടുന്നതിനും കോമക്സ് വേദിയാകുകയും നിരവധി കരാറുകള്‍ ഒപ്പുവെക്കും ചെയ്യും.
ചടങ്ങിൽ നിർദ്ദേശങ്ങൾ, പരാതികൾ, റിപ്പോർട്ടുകൾ എന്നിവക്കായുള്ള ദേശീയ പ്ലാറ്റ്ഫോമായ ‘തജാവോബ്’ന്റെ സമർപ്പിത മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കി.പൊതുജനങ്ങൾക്ക് 55ലധികം സർക്കാർ സ്ഥാപനങ്ങളുമായി നേരിട്ട് ഇടപഴകാൻ പ്രാപ്തമാക്കുന്നതാണിത്. നിർദേങ്ങൾ, പരാതികൾ, അന്വേഷണങ്ങൾ, റിപ്പോർട്ടുകൾ എന്നിവ സ്വീകരിക്കുന്നതിനും പ്രോസസ് ചെയ്യുന്നതിനുമുള്ള ചാനലുകളെ ഏകീകരിക്കുന്നതിനുള്ള സംയോജിത ദേശീയ ദർശനത്തിന്റെ ഭാഗമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.