അസീർ പ്രവാസി സംഘം നോർക്ക ബോധവത്ക്കരണം നാളെ

അബഹ: സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് ഏർപ്പെടുത്തിയിട്ടുള്ള വിവിധ പദ്ധതികളെ കുറിച്ച് അവബോധം നൽകുന്നതിന് ഖമീസ് മുശൈത്ത് അസീർ പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ വിവിധ മേഖലകളിലായി കാമ്പയിൻ ആരംഭിക്കുന്നു.

നാളെ (വെള്ളി) രാവിലെ അബഹയിലെ കൈരളി ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പ്രവാസികൾക്കായി നടപ്പാക്കി വരുന്ന പ്രവാസി ഐഡി, സ്റ്റുഡന്റ്സ് ഐഡി, നോർക്ക പ്രവാസി രക്ഷാ ഇൻഷൂറൻസ് തുടങ്ങിയ സേവനങ്ങളെക്കുറിച്ച് പ്രവാസികൾക്ക് അവബോധം നൽകും.


പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുക്കാനും മുടങ്ങിപോയവ പുതുക്കിയെടുക്കാനും കാമ്പയിനിലൂടെ സൗകര്യമൊരുക്കുമെന്നും നാളത്തെ പരിപാടിക്ക് ശേഷം ഖമീസ് മുശൈത്തിലെ വിവിധ മേഖലകളിൽ കാമ്പയിൻ നടത്തുമെന്നും അസീർ പ്രവാസി സംഘം ഭാരവാഹികൾ അറിയിച്ചു

Tags:    
News Summary - Aseer expat group norka awareness tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.