സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമനും നിയോമിൽ
നടന്ന ചർച്ചയിൽ
നിയോം: ഫലസ്തീനിലെ നിലവിലെ സംഭവവികാസങ്ങൾ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമനും ചർച്ച ചെയ്തു. നിയോം കൊട്ടാരത്തിൽ നടന്ന സ്വീകരണത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധങ്ങളെക്കുറിച്ചും വിവിധ മേഖലകളിൽ അവ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളെക്കുറിച്ചും ചർച്ച ചെയ്തു.
അറബ്, ഇസ്ലാമിക രംഗത്തെ നിരവധി വിഷയങ്ങൾ പ്രത്യേകിച്ച്, ഫലസ്തീനിലെ നിലവിലെ സംഭവവികാസങ്ങളും അവലോകനം ചെയ്തു. ഔദ്യോഗിക സന്ദർശനത്തിനായി തിങ്കളാഴ്ച രാവിലെയാണ് ജോർഡൻ രാജാവ് സൗദിയിലെത്തിയത്. വിമാനത്താവളത്തിൽ ജോർഡൻ രാജാവിനെ കിരീടാവകാശി സ്വീകരിച്ചു. ജോർഡൻ കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ല രാജകുമാരനും രാജാവിന്റെ കൂടെയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.