ജിദ്ദ: രജിസ്റ്റർ ചെയ്യാത്തതോ നിയമാനുസൃതമല്ലാത്തതോ ആയ ജല അല്ലെങ്കിൽ മലിനജല കണക്ഷനുകളുടെ പദവി ശരിയാക്കാനുള്ള സമയപരിധി 2025 ആഗസ്റ്റ് 18ന് അവസാനിക്കുമെന്ന് സൗദി ദേശീയ വാട്ടർ കമ്പനി വ്യക്തമാക്കി. നിശ്ചിത സമയപരിധിക്ക് മുമ്പ് അവരുടെ പദവി ശരിയാക്കാനും രജിസ്റ്റർ ചെയ്യാനും എല്ലാ ഉപഭോക്താക്കളോടും കമ്പനി ആവശ്യപ്പെട്ടു. നിയമവിരുദ്ധ കണക്ഷനുകൾക്കുള്ള പിഴകളിൽ നിന്നും സാമ്പത്തിക ഫീസുകളിൽ നിന്നും ഒഴിവാക്കലിന്റെ പ്രയോജനം നേടാനുള്ള അവസരമാണ് നിലവിലെ സംരംഭം പ്രതിനിധീകരിക്കുന്നത്. ശേഷിക്കുന്ന കാലയളവ് ആറു ദിവസമാണ്. അതിനുശേഷം സേവനം നിയമവിരുദ്ധമായി ഉപയോഗിക്കുന്നവർക്കോ കണക്ഷനുകൾ രജിസ്റ്റർ ചെയ്യാത്തവർക്കോ അനുവദിച്ചിരിക്കുന്ന ഇളവ് കാലയളവ് അവസാനിക്കുമെന്നും കമ്പനി വ്യക്തമാക്കി. ദേശീയ വാട്ടർ കമ്പനിയുടെ സ്മാർട്ട്ഫോൺ ആപ് വഴിയോ അല്ലെങ്കിൽ www.nwc.com.sa എന്ന വെബ്സൈറ്റ് വഴി ഓൺലൈനായോ തിരുത്തലുകളും രജിസ്ട്രേഷൻ നടപടിക്രമങ്ങളും ലഭ്യമാണെന്ന് കമ്പനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.