വെള്ളം കെട്ടിക്കിടക്കുന്ന റോഡുകളിലൂടെ വാഹനം ഓടിക്കുമ്പോള്‍, ടയറുകള്‍ക്ക് റോഡുമായുള്ള ഗ്രിപ് (ഘര്‍ഷണം) നഷ്ടപ്പെട്ട് വെള്ളത്തിനുമുകളിലൂടെ തെന്നിനീങ്ങുന്ന പ്രതിഭാസമാണ് ഹൈഡ്രോപ്ലെയ്നിങ് അഥവാ അക്വാപ്ലെയ്നിങ് (ജലപാളി പ്രവർത്തനം).
ഈ അവസ്ഥയില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനും തെന്നിനീങ്ങി മറിയാനും സാധ്യതയുണ്ട്. മഴയുള്ള സമയത്തും, വെള്ളം കെട്ടിക്കിടക്കുന്ന റോഡുകളിലും വേഗത കുറച്ച് ഓടിക്കുക. വെള്ളക്കെട്ടുള്ളപ്പോള്‍ അതിനു മുകളിലൂടെ അതിവേഗത്തില്‍ വാഹനം ഓടിക്കുന്നത് ഒഴിവാക്കുക.
വാഹനത്തിന്റെ വേഗത വർധിക്കുന്നത് ഹൈഡ്രോെപ്ലയ്നിങ് സാധ്യതയും കൂട്ടുന്നു. നല്ല വേഗതക്ക് സാധ്യതയുള്ള ഹൈവേകളിലെ ചില ഭാഗത്ത് മാത്രമുള്ള വെള്ളക്കെട്ട് വളരെയധികം അപകടകരമാണ്, ദൂരെനിന്ന് മനസ്സിലാകില്ല വെള്ളക്കെട്ടുണ്ടെന്ന്. തേയ്മാനം സംഭവിച്ച ടയറുകൾ മഴയത്ത് ഒഴിവാക്കുകതന്നെ വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.