മരം വീണ് നാല് എച്ച്.ടി പോസ്റ്റുകൾ തകർന്ന ഷൊർണൂർ കുളഞ്ചീരിക്കുളം ഭാഗത്ത് വി.കെ. ശ്രീകണ്ഠൻ എം.പി സന്ദർശിക്കുന്നു
ഷൊർണൂർ: അപായമുണ്ടാക്കുന്ന തരത്തിൽ റോഡരികിൽ നിൽക്കുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റണമെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി ആവശ്യപ്പെട്ടു. മരം പൊട്ടിവീണ് നാല് ഹൈടെൻഷൻ പോസ്റ്റുകൾ തകർന്ന ഷൊർണൂർ കുളഞ്ചീരി കുളത്തിന് സമീപം സന്ദർശിച്ച ശേഷമാണ് ആവശ്യം ഉന്നയിച്ചത്.
കെ.എസ്.ഇ.ബി ഷൊർണൂർ ഡിവിഷന് കീഴിൽ 127 എൽ.ടി പോസ്റ്റുകളും 27 എച്ച്.ടി പോസ്റ്റുകളും കഴിഞ്ഞ മൂന്ന് ദിവസത്തെ മഴയിൽ മരം പൊട്ടിവീണും മറ്റും തകർന്നിട്ടുണ്ട്.
കുളപ്പുള്ളി ഐ.പി.ടി ആൻഡ് ജി.പി.ടി കോളജിലെ ട്രാൻസ്ഫോർമർ കത്തിനശിച്ചു. ആധുനികമായ എച്ച്.ടി കേബിളും കത്തിനശിച്ചു. 15 ലക്ഷം രൂപയിലധികം രൂപയുടെ നാശനഷടമുണ്ടായതായാണ് പ്രാഥമിക കണക്കെടുപ്പിൽ വ്യക്തമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.