തയ്യൽ മെഷീനിൽ കൈവിരൽ കുടുങ്ങിയ വീട്ടമ്മക്ക് രക്ഷകരായി അഗ്നിശമന സേന

തിരുവല്ല: തിരുവല്ലയിലെ കിഴക്കൻ മുത്തൂരിൽ തയ്യൽ മെഷീനിൽ കൈവിരൽ കുടുങ്ങിയ വീട്ടമ്മക്ക് അഗ്നിശമനസേന രക്ഷകരായി. കിഴക്കൻ മുത്തൂർ വലിയവീട്ടിൽ സൽമ (32)യുടെ കൈവിരലാണ് തയ്യൽ മെഷീനിൽ കുടുങ്ങിയത്. സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ മക്കൾക്ക് ധരിക്കാനുള്ള വസ്ത്രം തുന്നുന്നതിനിടെ സൽമയുടെ ഇടതുകൈയുടെ ചൂണ്ടുവിരലിന് മധ്യത്തിലൂടെ മെഷീന്റെ സൂചി കയറി ഇറങ്ങുകയായിരുന്നു.

വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ഉടൻതന്നെ തിരുവല്ല അഗ്നിശമന സേനാ നിലയത്തിൽ വിവരമറിയിച്ചു. തുടർന്ന് സ്ഥലത്ത് എത്തിയ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ.കെ. ശ്രീനിവാസിന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ ഡി. ദിനുരാജ്, ആർ. രാഹുൽ, പി.എസ്. സുധീഷ് എന്നിവർ ചേർന്ന് ഏറെ ശ്രമപ്പെട്ട് മെഷീനിൽ നിന്നും സൂചി ഊരി എടുക്കുകയായിരുന്നു. തുടർന്ന് സൽമയെ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് കൈവിരലിൽ നിന്നു സൂചി നീക്കംചെയ്തു.

Tags:    
News Summary - Firefighters rescue housewife whose finger got stuck in sewing machine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.