തിരുവല്ല: കുറ്റൂർ തലയാർ കുഴിയനേത്ത് കുടുംബയോഗത്തിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തിൽനിന്നും ഓട്ടുപകരണങ്ങൾ മോഷണം പോയി. തിടപ്പള്ളിയുടെ ജനാല തകർത്ത മോഷ്ടാക്കൾ നിലവിളക്കുകൾ, ഉരുളികൾ, തൂക്കുവിളക്കുകൾ, പൂജാപാത്രങ്ങൾ എന്നിവ കവരുകയായിരുന്നു.
വെള്ളിയാഴ്ച പുലർച്ചയോടെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്. ഒന്നര ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളാണ് കവർന്നത്.
ക്ഷേത്രം സെക്രട്ടറി മിഥുൻ രാജൻ തിരുവല്ല പൊലീസിൽ പരാതി നൽകി. ക്ഷേത്രത്തിൽ മുമ്പും നിരവധി തവണ മോഷണം നടന്നതായി ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.